ലൈഫിൽ ഹാപ്പിയായി 5.47 ലക്ഷം കുടുംബം

കരകുളം ഏണിക്കരയിൽ ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടമ്മ ഓമനയ്ക്ക് കാച്ചിയ പാൽ നൽകുന്നു (ഫയൽ ചിത്രം)
ഭവനരഹിതരില്ലാത്ത കേരളം എന്ന എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫിൽ ഇതുവരെ 5,47,553 കുടുംബത്തിന് വീട് അനുവദിച്ചു. പട്ടികവർഗക്കാർക്ക് ആറു ലക്ഷം രൂപയും മറ്റുള്ളവർക്ക് നാലുലക്ഷം രൂപയുമാണ് ഇതിനായി നൽകുന്നത്.
"മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിൽ 32 ഏക്കറിലധികം ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടു. ഇതിൽ 22.33 ഏക്കർ ഭൂമി തദ്ദേശസ്ഥാപനങ്ങൾക്കും ഗുണഭോക്താക്കൾക്കുമായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.









0 comments