'കേരളവും ഇന്ത്യയിലാണ്‌': കേന്ദ്ര അവഗണനയ്‌ക്കെതിരെ ഉപരോധം നാളെ

cpim
avatar
സ്വന്തം ലേഖകൻ

Published on Feb 24, 2025, 12:01 AM | 1 min read

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രഅവഗണനയ്‌ക്കെതിരെ ചൊവ്വാഴ്‌ച ലക്ഷങ്ങൾ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിക്കും. തിരുവനന്തപുരത്ത്‌ രാജ്‌ഭവനിലേക്കും വയനാട്‌ ഒഴികെയുള്ള ജില്ലകളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കുമാണ്‌ മാർച്ച്‌. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാത്തതിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതർ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപകൽ സമരം നടത്തുന്നതിനാൽ വയനാട്ടിൽ മാർച്ച്‌ നാലിനാണ്‌ ഉപരോധം.

കേരളത്തിന്‌ അവകാശപ്പെട്ടതൊന്നും അനുവദിക്കാതെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ വൻ ബഹുജന പ്രക്ഷോഭത്തിനാണ്‌ സിപിഐ എം രൂപം നൽകിയത്‌. അതിനു മുന്നോടിയായി സംസ്ഥാനത്തെ 202 ഏരിയകളിൽ ഇതിനകം കാൽനടജാഥകൾ പര്യടനം നടത്തി.

വയനാട്ടിലെ എട്ട്‌ ഏരിയകളിൽ 25മുതൽ മാർച്ച്‌ ഒന്നുവരെയാണ്‌ ജാഥ. മറ്റു ജില്ലകളിലെല്ലാം ലക്ഷക്കണക്കിന്‌ ബഹുജനങ്ങളോട്‌ സംവദിച്ചാണ്‌ ജാഥകൾ കടന്നുപോയത്‌. തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ ഉപരോധം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും.


മുണ്ടക്കൈ ദുരിതബാധിതരുടെ 
സമരം ഇന്ന്‌

ന്യൂഡൽഹി: മുണ്ടക്കൈ –- ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്ക്‌ എതിരെ വയനാട്ടിലെ ജനങ്ങൾ ഡൽഹിയിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം തിങ്കളാഴ്‌ച തുടങ്ങും. പാർലമെന്റിന് മുന്നിലാണ്‌ സമരം. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും




deshabhimani section

Related News

0 comments
Sort by

Home