വികസനത്തുടർച്ചയ്ക്ക് നിറഞ്ഞ കയ്യടി

ldf kerala
avatar
മുഹമ്മദ്‌ ഹാഷിം

Published on May 15, 2025, 01:13 AM | 1 min read


തൃശൂർ

കേരളത്തിന്റെ വികസനത്തുടർച്ചയ്‌ക്ക്‌ തൃശൂരിന്റെ പൂർണ പിന്തുണ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂർ കാസിനോ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല യോഗത്തിൽ രാഷ്ട്രീയ ഭേദമില്ലാതെ എത്തിയവർ പ്രകടിപ്പിച്ചത്‌ ഒരേ വികാരം; ഈ സർക്കാർ മൂന്നാമതും തുടരണം. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിൽ നടപ്പാക്കിയ കാര്യങ്ങൾ വിവരിച്ചും ഭാവിയിലേക്കുള്ള അഭിപ്രായങ്ങളും ആശയങ്ങളും തേടിയുമെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട്‌ എല്ലാവരും മനസ്സുതുറന്ന്‌ സംവദിച്ചു. ഒമ്പത്‌ വർഷത്തിൽ തങ്ങൾക്കുണ്ടായ സൽഭരണാനുഭവങ്ങൾ അവർ വിവരിച്ചു. പരിഹരിക്കേണ്ട പോരായ്‌മകൾ ചൂണ്ടിക്കാട്ടി. തുടരേണ്ടതും തുടങ്ങേണ്ടതുമായ ആശയങ്ങൾ പങ്കുവച്ചു. വിവിധമേഖലകളിൽനിന്ന്‌ ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം പേരിൽ 30 പേർ മുഖ്യമന്ത്രിയുമായി സംസാരിച്ചു. മറ്റുള്ളവർ തങ്ങൾക്ക്‌ പറയാനുള്ളത്‌ എഴുതി നൽകി.


സമസ്‌ത മേഖലയിലും സമഗ്ര വികസനം സാധ്യമാക്കിയതിന്റെ വിശദാംശങ്ങൾ ഒരു മണിക്കൂറോളം നീണ്ട ആമുഖഭാഷണത്തിൽ മുഖ്യമന്ത്രി വിശദമാക്കി. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട്‌ കുറിച്ചെടുത്തു. ആരെയും വിട്ടുപോകാതെ മറുപടി പറഞ്ഞു. ജില്ലയിൽ കിഫ്ബി വഴി തീരദേശ ഹൈവേക്ക്‌ ഭൂമി ഏറ്റെടുക്കാൻ 319 കോടി രൂപ അനുവദിച്ചു. 66 സ്‌കൂളുകൾക്ക് അടിസ്ഥാനവികസനസൗകര്യത്തിന്‌ 364.46 കോടി നൽകി. തൃശൂർ സുവോളജിക്കൽപാർക്ക്‌, വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ട്രാൻസാക്ഷണൽ റിസർച്ച് സെന്റർ എന്നിവയും മുഖ്യമന്ത്രി എടുത്തുകാട്ടി.


മന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രി ഡോ. ആർ ബിന്ദു, എംഎൽഎമാരായ പി ബാലചന്ദ്രൻ, എ സി മൊയ്തീൻ, കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, എൻ കെ അക്ബർ, മുരളി പെരുനെല്ലി, സി സി മുകുന്ദൻ, ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, പ്ലാനിങ്‌ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, മേയർ എം കെ വർഗീസ്, തൊഴിൽ സെക്രട്ടറി കെ വാസുകി എന്നിവർ പങ്കെടുത്തു. കലക്ടർ അർജുൻ പാണ്ഡ്യൻ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home