നാടിന്റെ വികസനത്തിന്‌ 
ജനാഭിലാഷം തേടാൻ സർക്കാർ

ldf kerala
വെബ് ഡെസ്ക്

Published on Oct 09, 2025, 03:20 AM | 1 min read


തിരുവനന്തപുരം

നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന, ക്ഷേമ, പഠന പരിപാടി ജനുവരി ഒന്നിന്‌ തുടങ്ങും. അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽനിന്ന്‌ സ്വീകരിച്ച്‌ ഭാവിവികസനത്തിനുള്ള രേഖ തയ്യാറാക്കുകയാണ്‌ ലക്ഷ്യം. ഫെബ്രുവരി 28നകം ഇ‍ൗ പഠനം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങൾ, നടപ്പാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികൾ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ, സർക്കാർ പദ്ധതികളുടെ നടത്തിപ്പിലെ അഭിപ്രായങ്ങളും നിർദേശങ്ങളും എന്നിവ സമാഹരിച്ചാണ്‌ പഠന റിപ്പോർട്ട്‌ തയ്യാറാക്കുക. ഇതിനായി സാമൂഹിക, സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തും. ആവശ്യമായ ഒരുക്കവും പരിശീലനവും നടത്തും.


നടത്തിപ്പിന്‌ നാലംഗ സംസ്ഥാനതല ഉപദേശക സമിതിയും സംസ്ഥാന നിർവാഹക സമിതിയും രൂപീകരിക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഐഎംജി ‍‍ഡയറക്ടർ കെ ജയകുമാർ, കോഴിക്കോട് ഐഐഎമ്മിലെ ഡോ. സജി ​ഗോപിനാഥ് എന്നിവരാണ് ഉപദേശക സമിതിയിലുള്ളത്‌. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, നിയോജക മണ്ഡലം തലത്തിലും ജില്ലാ തലത്തിലും ഉദ്യോഗസ്ഥരെയും വിദഗ്‌ധരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. ഇതിന്‌ ഐ ആൻഡ്‌ പിആർഡി ഡയറക്ടർക്ക് ചുമതല നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home