നാലാം വാർഷികാഘോഷം സമാപനം ഇന്ന്

തിരുവനന്തപുരം
കേരളത്തിന്റെ ജനക്ഷേമ വികസന ചരിത്രത്തിൽ മുന്നേറ്റത്തിന്റെ പുതിയ അധ്യായം കുറിച്ച സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നാലു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും.
വെള്ളി രാവിലെ 10.30 ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാതല യോഗത്തിൽ വ്യത്യസ്‌ത മേഖലകളിലെ വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കും.
സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട 500പേർ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ അമ്പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും അറിയിച്ചു.









0 comments