ജനങ്ങളെ ചേർത്തുപിടിച്ച്‌ സാമൂഹ്യനീതിയിൽ 
അധിഷ്ഠിതമായ ക്ഷേമ, വികസന പ്രവർത്തനങ്ങളിലൂടെ നാടിനെ മുന്നോട്ട്‌ നയിച്ചത്‌ കേരളത്തിലെ ഇടതുപക്ഷ 
സർക്കാരുകൾ

print edition കേരളം വളർന്നത്‌ ഇടതുപക്ഷ സർക്കാരുകളുടെ തണലിൽ

pinarayi vijayan punnapra vayalar
വെബ് ഡെസ്ക്

Published on Nov 04, 2025, 03:54 AM | 2 min read


തിരുവനന്തപുരം

ഇടതുപക്ഷ സർക്കാരുകളുടെ ദൃഢനിശ്‌ചയത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമായാണ്‌ കേരളം ഇന്നുകാണുന്ന അഭിവൃദ്ധിയിലേക്കെത്തിയത്‌. അതിദാരിദ്ര്യമുക്തമെന്ന നേട്ടം ഇ‍ൗ പട്ടികയിലൊടുവിലത്തേതാണ്‌. ജനങ്ങളെ ചേർത്തുപിടിച്ച്‌ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ക്ഷേമ, വികസന പ്രവർത്തനങ്ങളിലൂടെ നാടിനെ മുന്നോട്ടേക്ക്‌ നയിച്ചത്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളാണ്‌.


കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് അടിത്തറ പാകിയത് 1957ലെ ആദ്യ സര്‍ക്കാരാണ്. കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സും, ജന്മി, നാടുവാഴി വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത ഭൂപരിഷ്‌കരണ നിയമത്തിന് വിത്തുപാകിയതും വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കിയതും ഇ എം എസ്‌ സർക്കാരാണ്‌. രണ്ട്‌ വിദ്യാഭ്യാസ ബില്ലാണ് അവതരിപ്പിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ സമഗ്രമാറ്റത്തിനുള്ള പൊതുവിദ്യാഭ്യാസ ബില്ലും തിരുവിതാംകൂര്‍ സർവകലാശാല ബില്ലും. സാമൂഹിക മുന്നേറ്റങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് ഉറപ്പാക്കുന്നതായിരുന്നു ബിൽ. സമഗ്രകാർഷികനിയമത്തോടെ നിശ്‌ചിത വില നൽകി കൃഷിക്കാരന്‌ ഭൂവുടമ ആകാമെന്നായി. 1967ലെ ഇഎംഎസ്‌ സർക്കാർ വീണ്ടും സമഗ്ര ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി.


1980ലെ നായനാര്‍ സര്‍ക്കാരാണ് 45 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. 1987ല്‍ അത് 60 രൂപയാക്കി. 1996ല്‍ 120 രൂപയാക്കി. 2006ല്‍ വി എസ് സര്‍ക്കാര്‍ 500 രൂപയാക്കി. 2016ലെ പിണറായി സര്‍ക്കാർ 1,000 രൂപ വര്‍ധിപ്പിച്ച് 1,600 ആക്കി യുഡിഎഫ്‌ കാലത്തെ കുടിശ്ശിക കൊടുത്തുതീര്‍ത്തു. ഇപ്പോഴത്‌ 2,000 രൂപയാക്കി കൂട്ടി.


​സമ്പൂർണ സാക്ഷരതയും ജനകീയാസൂത്രണവും

കേരള ചരിത്രത്തിൽ സുവർണ ലിപികളിലെഴുതിയ അധ്യായമാണ്‌ സമ്പൂർണ സാക്ഷരത. 1991 ഏപ്രിൽ 18ന്‌ കോഴിക്കോട്ട്‌ മുഖ്യമന്ത്രി ഇ കെ നായനാരുടെ സാന്നിധ്യത്തിൽ ചേലക്കോടൻ ആയിഷ പ്രഖ്യാപനം നടത്തി.​ 1996ൽ നായനാരുടെ കാലത്ത്‌ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതി ജനങ്ങളെ വികസനപ്രക്രിയയിൽ കൂടുതൽ പങ്കാളികളാക്കി. പദ്ധതികൾ വിഭാവനം ചെയ്യാനും നടപ്പാക്കാനുമുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കായി. പൊതുവെളിയിട മാലിന്യമുക്‌ത സംസ്ഥാനമായി കേരളം മാറിയതും മുഴുവൻ വീടുകളിലും ശുചിമുറിയുള്ള സംസ്ഥാനമായി മാറിയതും സമ്പൂർണ വൈദ്യുതീകരണത്തിന്‌ തുടക്കമിട്ടതും ജനകീയാസൂത്രണത്തിന്റെ തുടർച്ചയാണ്‌. തിരുവനന്തപുരം ടെക്‌നോപാർക്ക്‌ ഇടതുപക്ഷത്തിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളമാണ്‌. രാജ്യത്തെ ആദ്യ ഐടി പാർക്ക്‌ എന്ന ആശയം 1990ലെ ഇ കെ നായനാർ സർക്കാരിന്റേതാണ്‌. ​1998ൽ നായനാർ സർക്കാരാണ്‌ തുടർ വിദ്യാഭ്യാസ സംവിധാനം കൊണ്ടുവന്നത്‌.


2008ൽ വിഎസ്‌ സർക്കാരിന്റെ കാലത്താണ്‌ സാമൂഹിക സുരക്ഷാ മിഷനും ജനമൈത്രി പൊലിസിനും തുടക്കം കുറിച്ചത്‌. തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനം സ്‌ത്രീ സംവരണം ഏർപ്പടുത്തി വനിതാമുന്നേറ്റത്തിന്‌ കുതിപ്പുനൽകിയതും ഇക്കാലത്താണ്‌.


​ലോകമാതൃകയായ 
കുടുംബശ്രീയും ലൈഫും

സ്‌ത്രീ ശാക്‌തീകരണത്തിന്റെ ലോകമാതൃകയായ കുടുംബശ്രീ 1998ലാണ്‌ ആവിഷ്‌കരിച്ചത്‌. 2016ൽ പിണറായി സർക്കാർ കുടുംബശ്രീയെ സംരംഭകത്വത്തിലേക്കും നയിച്ചു. സൂക്ഷ്‌മ സംരംഭ മേഖലയിൽ 1.63 ലക്ഷം സംരംഭക യൂണിറ്റുകളാണ്‌ ആരംഭിച്ചത്‌. ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം വീട്‌ എൽഡിഎഫ്‌ സർക്കാർ നിർമിച്ച്‌ നൽകി.


ആകെ ആറ്‌ ലക്ഷത്തോളം വീട്‌ അനുവദിച്ചു. കിഫ്‌ബിയെ ഉടച്ചുവാർത്ത്‌ സംസ്ഥാനത്തെ വികസനത്തിന്റെ ഏജൻസിയാക്കി മാറ്റിയതും ഒന്നാം പിണറായി സർക്കാരാണ്‌. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പൊതുവിദ്യാലയങ്ങളിലേക്ക് 10 ലക്ഷം കുട്ടികളാണ്‌ മടങ്ങിയെത്തിയത്‌. രാജ്യത്ത്‌ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായും കേരളം മാറി. ഇന്റർനെറ്റ് ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കിയാണ് ഈ ഐതിഹാസിക നേട്ടം.



deshabhimani section

Related News

View More
0 comments
Sort by

Home