‘എന്റെ കേരളം’ നാലാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ENTE KERALAM
വെബ് ഡെസ്ക്

Published on Apr 21, 2025, 11:54 AM | 1 min read

കാസർകോട്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെയും ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ കാസർകോട്‌ കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.


കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌റുതി വരുത്തിക്കൊണ്ടാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും മറ്റ് പ്രദേശത്തെ വികസനം ഈ നാടിനും വേണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ പറഞ്ഞു. ജനം ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോൾ നിരവധി പ്രതിസന്ധികളുണ്ടായി. പ്രകൃതി ദുരന്തം, പകർച്ചവ്യാധി എന്നിവ വെല്ലുവിളികളായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമക്കി.


മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുറഹ്മാൻ, എം എൽമാരായ ഇ ചന്ദ്രശേഖരൻ , സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ച‌‌ടങ്ങിൽ പങ്കെടുത്തു.


Related News

പിലിക്കോട്‌ പഞ്ചായത്ത്‌ മൈതാനിയിൽ 73,923 ചതുരശ്ര അടിയുള്ള പന്തലിലെ പ്രദർശനം 27വരെ തുടരും. ഭക്ഷ്യമേള, കുട്ടികളുടെ പാർക്ക്‌ എന്നിവയുമുണ്ട്‌. ദിവസവും വൈകിട്ട്‌ ആറു മുതൽ പത്തുവരെ കലാപരിപാടികൾ. പകൽ 11ന് പടന്നക്കാട് ബേക്കൽ ക്ലബിൽ ജില്ലയിലെ ക്ഷണിക്കപ്പെട്ട 500 വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. നവകേരളത്തിനായി പിന്തുടരേണ്ട പുതുവഴികൾ സംബന്ധിച്ച ചർച്ചയുമുണ്ടാകും. വൈകിട്ട്‌ നാലിന്‌ കാഞ്ഞങ്ങാട്ട്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനറാലിയുമുണ്ട്‌. റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.


സംസ്ഥാനത്ത്‌ മെയ്‌ 30 വരെയാണ്‌ വാർഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുത്ത്‌ യോഗവും പ്രദർശന വിപണന മേളയുമുണ്ടാകും. തിരുവനന്തപുരത്താണ്‌ സമാപനം.



deshabhimani section

Related News

View More
0 comments
Sort by

Home