ഭൂപതിവ് ചട്ടം : ക്രമീകരണം 90 ദിവസത്തിനകം

Land Assessment
വെബ് ഡെസ്ക്

Published on Aug 28, 2025, 02:28 AM | 1 min read


തിരുവനന്തപുരം

മറ്റ്‌ ആവശ്യങ്ങള്‍ക്ക് പട്ടയഭൂമി ഉപയോഗിച്ചവര്‍ക്ക് അത്‌ ഭൂപതിവ് ചട്ടം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കാൻ റവന്യു വകുപ്പിന്റെ റിലീസ് പോര്‍ട്ടലില്‍ സൗകര്യം ഒരുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ഭൂമി വിവരങ്ങള്‍, താലൂക്ക്, വില്ലേജ്, തണ്ടപ്പേര് തുടങ്ങിയവ രേഖപ്പെടുത്തി സത്യവാങ്മൂലംകൂടി അപ്‌ലോഡ് ചെയ്താല്‍ ക്രമീകരിച്ച്‌ ലഭിക്കും. അപേക്ഷിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ക്രമീകരിച്ചതായി കരുതാമെന്ന കാര്യവും ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


മുദ്രപത്രം ഇ പേപ്പറായി ഓണ്‍ലൈനിലൂടെ ലഭിക്കും. 50 രൂപ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് നികുതി അടയ്‌ക്കാനുള്ള പോര്‍ട്ടലിലെ ഓപ്ഷനില്‍ കയറിയാല്‍ ജില്ല, താലൂക്ക്, തണ്ടപ്പേര് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഭേദഗതി ചട്ടപ്രകാരം രജിസ്ട്രേഷന്‍ ഫോം ഉണ്ടാകും. നിയമ വകുപ്പുകൂടി അംഗീകരിച്ചാല്‍ ഓണം കഴിയുമ്പോള്‍ നടപടി ക്രമങ്ങള്‍ സബ്ജക്ട് കമ്മിറ്റി പരിശോധിക്കും. നെല്‍വയല്‍–തണ്ണീര്‍ത്തടത്തിൽ വരുന്നതും തീരനിയന്ത്രണ മേഖലയില്‍പ്പെടുന്നതുമായ ഭൂമി ക്രമപ്പെടുത്താനാകില്ല. പട്ടയ ഭൂമിയിലാണെന്നതുകൊണ്ടുമാത്രം പൂട്ടിപ്പോയ ക്വാറികളും ക്രമപ്പെടുത്താനാകുമെന്ന്‌ മന്ത്രി പറഞ്ഞു.


ക്രമീകരണം ഇങ്ങനെ


സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, ജീവനോപാധിക്കുള്ള 3000 ചതുരശ്രയടിവരെയുള്ള വാണിജ്യ കെട്ടിടങ്ങൾ എന്നിവ കോമ്പൗണ്ടിങ്‌ ഫീസ് ഈടാക്കാതെ ക്രമീകരിക്കും


● കൃഷിക്കും അനുബന്ധ ആവശ്യത്തിനും വിദ്യാഭ്യാസ, മത, സാംസ്കാരിക, വിനോദ ആവശ്യങ്ങള്‍ക്കും സാമുദായിക സംഘടനകളുടെയും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യത്തിനും ആശുപത്രികള്‍, സര്‍ക്കാര്‍ അംഗീകാരത്തോട് പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ എന്നിവയ്‌ക്കുള്ള കെട്ടിടങ്ങള്‍ കോമ്പൗണ്ടിങ്‌ ഫീസ് ഈടാക്കാതെ ക്രമീകരിക്കും


​● വാണിജ്യ കെട്ടിടങ്ങള്‍ വലുപ്പമനുസരിച്ച് നിശ്ചിത ശതമാനം കോമ്പൗണ്ടിങ്‌ ഫീസ് ഈടാക്കി ക്രമീകരിക്കും

3000 മുതൽ 5000 ചതുരശ്രയടിവരെ–ഭൂമിയുടെ ന്യായ വിലയുടെ അഞ്ച്‌ ശതമാനം

5000 മുതൽ 10,000 വരെ–10 ശതമാനം

കെട്ടിടങ്ങൾ നിർമിച്ചോ നിർമിക്കാതെയോ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി–10 ശതമാനം

10,000 മുതൽ 25,000 ചതുരശ്രയടി–20 ശതമാനം

25,000 മുതൽ 50,000വരെ–40 ശതമാനം

50,000 ചതുരശ്രയടിയിൽ കൂടുതൽ– 50 ശതമാനം


● ക്വാറി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ പെർമിറ്റും ലൈസൻസും നേടിയ ഭൂമി – 50 ശതമാനം




deshabhimani section

Related News

View More
0 comments
Sort by

Home