കുടുംബശ്രീ അരങ്ങ്-സംസ്ഥാന കലോത്സവം: കണ്ണൂരിന് കലാകിരീടം

kudumbasree

അരങ്ങിൽ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന്‌ ജോസ്‌ കെ മാണി എംപി ട്രോഫി നൽകുന്നു

avatar
സ്വന്തം ലേഖകൻ

Published on May 28, 2025, 09:28 PM | 1 min read

കോട്ടയം: മഴയെ മറി കടന്ന കലയുടെ ആവേശപ്പോരാട്ടതിനൊടുവിൽ 217 പോയിന്റുമായി കണ്ണൂർ ജില്ല കുടുംബശ്രീ അരങ്ങ് സംസ്ഥാന കലോത്സവത്തിൽ ചാമ്പ്യൻമാരായി. തുടക്കം മുതൽ ഇഞ്ചോടിഞ്ചു പൊരുതിയ, തുടർച്ചയായി അഞ്ചു വർഷം കിരീട ജേതാക്കൾ കൂടിയായ കാസർകോട് ജില്ല 197 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 104 പോയിന്റുമായി തൃശൂർ ജില്ല മൂന്നാമതായി. കോഴിക്കോട് ജില്ല 69-ഉം വയനാട് 62-ഉം പോയിന്റുകൾ നേടി.


kudumbasreeഅരങ്ങിൽ രണ്ടാംസ്ഥാനം നേടിയ കാസർകോട്‌ ജില്ലാ ടീമിന്‌ ജോസ്‌ കെ മാണി എംപി ട്രോഫി നൽകുന്നു.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള പുരസ്കാര വിതരണവും ജോസ് കെ മാണി എംപി നിർവഹിച്ചു. ഏതു പ്രതികൂല സാഹചര്യത്തിലും ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിവുള്ളവരാണ് കുടുംബശ്രീയെന്ന് തെളിയിക്കുന്നതാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ കലാവാസനകൾ വളർത്തുന്നതിനുള്ള മികച്ച അവസരമാണ് അരങ്ങിലൂടെ ലഭിക്കുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് പറഞ്ഞ എം പി കലോത്സവ നഗരിയിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിന് നേതൃത്വം നൽകിയ ഹരിതകർമ സേനയെ പ്രത്യേകം അഭിനന്ദിച്ചു.


സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഫ്രാൻസിസ് കെ ജോർജ് എം പി പങ്കെടുത്തു. സ്ത്രീജീവിതത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്താനും കുടുംബശ്രീക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാടക മത്സരത്തിൽ വിജയികളായ കോഴിക്കോട്, മലപ്പുറം, കാസർകോട് ടീമുകൾക്കുള്ള പുരസ്കാര വിതരണവും അദ്ദേഹം നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ യു ശ്യാംകുമാർ നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home