ഗോകുൽ ഗുരുവായൂർ സ്ഥിരം ക്രിമിനൽ ; വധശ്രമമുൾപ്പെടെ 18 കേസ്

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഡി സോൺ കലോത്സവവേദിയിൽ പൊലീസിൽനിന്ന് ലാത്തി വാങ്ങി എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിക്കുന്നു
തൃശൂർ : കലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവവേദിയിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചകേസിലെ ഒന്നാംപ്രതി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ സ്ഥിരം കുറ്റവാളിയും ക്രിമിനലും. വധശ്രമം, വീടുകയറി ആക്രമണം, പൊലീസ് ഉദ്യോഗസ്ഥരെ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, തുടങ്ങി 16 കേസ് നിലവിലുണ്ട്.
മാള അക്രമത്തിൽ വധശ്രമത്തിന് ഉൾപ്പെടെ രണ്ട് കേസുകൂടി രജിസ്‌റ്റർ ചെയ്‌തു. മാള അക്രമത്തിലെ പ്രതികളായ മറ്റു കെഎസ്‌യുക്കാർക്കും നിരവധി കേസുണ്ട്. അഞ്ചാംപ്രതി കെഎസ്‌യു സംസ്ഥാന ട്രഷറർ സച്ചിനെതിരെ ഏഴും, ആറാം പ്രതി കെഎസ്‌യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവിനെതിരെ നാലും കേസുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.









0 comments