35 പേരുടെ ജീവനെടുത്തു: എന്നിട്ടും കൊലവിളിയുമായി കെഎസ്‌യു

തിരുവന്തപുരം: മൂന്നു പതിറ്റാണ്ടുമുൻപ് കലോത്സവവേദിയിൽ എസ്‌എഫ്‌ഐ നേതാവ് കൊച്ചനിയന്റെ നെഞ്ചിൽ കുത്തിയിറക്കിയ കത്തിയും മാരകായുധങ്ങളുമായാണ് കെഎസ്‌യു ഇന്നും കൊലവിളി നടത്തുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോത്സവത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണം. രൂപീകൃതമായശേഷം എസ്‌എഫ്‌ഐയ്‌ക്ക് നഷ്‌ടമായത് 35 പ്രവർത്തകരെയാണ്.
● ധീരജ് രാജേന്ദ്രൻ (2022 ജനുവരി 10)
ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കെഎസ്‌യു– യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാമ്പസിന് മുന്നിലിട്ട് കുത്തിക്കൊന്നു. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖിൽ പൈലി എന്ന യൂത്ത് കോൺഗ്രസുകാരനാണ് കുത്തിയത്.
● പി കെ രമേശൻ (1994 സെപ്തംബർ 29)
1994ലെ മടപ്പള്ളി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തോറ്റ കെഎസ്‌യുക്കാർ കാമ്പസിന് പുറത്തുള്ള ആർഎസ്എസ് ഗുണ്ടകളുടെ സഹായത്തോടെ നടത്തിയ ആക്രമണത്തിൽ തലയ്‌ക്ക് പരിക്കേറ്റ് പി കെ രമേശൻ രക്തസാക്ഷിയായി.
● ജോബി ആൻഡ്രൂസ് (1992 ജൂലായ് 15)
എസ്എഫ്ഐ താമരശേരി ഏരിയാ സെക്രട്ടറി ജോബി ആൻഡ്രൂസിനെ കെഎസ്‌യു, എംഎസ്‌എഫ് സംഘം ആസൂത്രിതമായി കൊലപ്പെടുത്തി.
● കൊച്ചനിയൻ (1992 ഫെബ്രുവരി 29)
1992 ഫെബ്രുവരി 29ന് സർവകലാശാല ഇന്റർസോൺ കലോത്സവവേദിയിലാണ് കൊച്ചനിയൻ കൊല്ലപ്പെട്ടത്. ചോരവാർന്ന് വീണ കൊച്ചനിയിനെ ആശുപത്രിയിലെത്തിക്കാൻപോലും കെഎസ്‌യുക്കാർ സമ്മതിച്ചില്ല.
● സാബു (1988 ജനുവരി 24)
1988ൽ കോൺഗ്രസ് ഗുണ്ടകളാണ് മണർകാട് സെന്റ് മേരീസ് കോളേജിലെ ഒന്നാംവർഷവിദ്യാർഥി സാബുവിനെ കൊന്നത്.
● സി വി ജോസ് (1982 ഡിസംബർ 17)
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നാണ് കെഎസ്‌യു നേതാക്കൾ സി വി ജോസിനെ കൊന്നത്.
● പി കെ രാജൻ (1979 ഫെബ്രുവരി 24)
തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന പി കെ രാജനെ ബാലരാമൻപിള്ള എന്ന കെഎസ്‌യു പ്രവർത്തകനാണ് കുത്തിക്കൊന്നത്.
● ജി ഭുവനേശ്വരൻ (1977 ഡിസംബർ 7)
പന്തളം എൻഎസ്എസ് കോളേജ് ക്യാമ്പസിൽ കെഎസ്‌യു ഗുണ്ടാആക്രമണത്തിൽ പരിക്കേറ്റ ഭുവനേശ്വരൻ ചികിത്സയിലിരിക്കെ മരിച്ചു.
● സെയ്‌താലി ( 1974 സെപ്‌തംബർ 19 )
പട്ടാമ്പി സംസ്കൃത കോളേജ് കാമ്പസിലെ അതിക്രമങ്ങൾ ചെറുത്തതിനാണ് സെയ്‌താലിയെ തലയിൽ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് വീഴ്‌ത്തി കുത്തിക്കൊന്നത്.
● അഷറഫ് (1974 മാർച്ച് 5)
കെഎസ്‌യു കൊലക്കത്തിക്കിരയായ എസ്‌എഫ്‌ഐയുടെ ആദ്യ രക്തസാക്ഷിയാണ് അഷറഫ്. തലശേരി ബ്രണ്ണൻ കോളേജ് യൂണിയൻ പിടിച്ചെടുത്ത എസ്എഫ്ഐ പ്രവർത്തകരെ 1973 ഡിസംബർ മൂന്നിന് മാരകായുധങ്ങളുമായി കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചു. ചികിത്സയിലിരിക്കേയാണ് അഷറഫ് മരിച്ചത്.









0 comments