കള്ളവോട്ടിന് കെഎസ്‍യു - എംഎസ്എഫ് ശ്രമം; കണ്ണൂർ സർവകലാശാലയിൽ വ്യാപക അക്രമം

കണ്ണൂർ: കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം അഴിച്ചുവിട്ട് യുഡിഎസ്എഫ്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനുള്ള കെഎസ്‍യു - എംഎസ്എഫ് ശ്രമത്തെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തു. ഇതോടെ പുറത്തുനിന്നെത്തിയ സംഘത്തിന്റെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. കെഎസ്‍യു- എംഎസ്എഫ് പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ തട്ടിപ്പറിച്ചു. മാരകായുധങ്ങളുമായി യൂത്ത് ലീഗ് പ്രവർത്തകരുൾപ്പെടെ കാമ്പസിനുള്ളിൽ കയറി. പൊലീസ് ലാത്തിവീശി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎസ്എഫ് നീക്കമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതികരിച്ചു. 133ൽ ബഹൂഭൂരിപക്ഷം യുയുസിമാരും എസ്എഎഫ്ഐയുടേതാണ്. പരാജയഭീതിയിൽ യുഡിഎസ്എഫ് അക്രമം നടത്തുകയാണെന്നും സഞ്ജീവ് പറഞ്ഞു.









0 comments