തല അടിച്ചു പൊട്ടിക്കും; പൊലീസിനെതിരെ കൊലവിളിയുമായി കെഎസ്‍യു നേതാവ്

കോഴിക്കോട് : പൊലീസിനെതിരെ കൊലവിളിയുമായി കെഎസ്‍യു നേതാവ്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജാണ് ഭീഷണി മുഴക്കിയത്. തല അടിച്ചു പൊളിക്കുമെന്നായിരുന്നു ഭീഷണി. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞായിരുന്നു ഭീഷണി. കെഎസ്‍യുവിന്റെ സമരം നടക്കുന്നയിടത്തേക്ക് കടന്നുവന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ തല അടിച്ചു പൊളിക്കുമെന്നാണ് പൊതുവേദിയിൽ വച്ച് കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഭീഷണി മുഴക്കിയത്.
ഡിസിസി പ്രസിഡൻ്റ് കെ പ്രവീണ്‍ കുമാറിന്റെ നിരാഹാര സമരത്തിനിടെയാണ് ഭീഷണി പ്രസംഗം നടത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം ഇരുന്ന വേദിയിലായിരുന്നു നേതാവിന്റെ കൊലവിളി പ്രസംഗം. സമരമുഖത്തേക്ക് കടന്നുവന്നാൽ കെഎസ്‍യുവും യൂത്ത് കോൺഗ്രസും പൊലീസുകാരെ ആക്രമിക്കുമെന്നാണ് വി ടി സൂരജ് പറഞ്ഞത്. മുമ്പും ഉദ്യോഗസ്ഥർക്കെതിരെ സൂരജ് ഭീഷണി മുഴക്കിയിരുന്നു.









0 comments