യോഗത്തിൽ വൈകിയെത്തിയ നേതാവിനെ വിമർശിച്ചു; കെഎസ്‌യു ജില്ലാകമ്മിറ്റി അംഗങ്ങളുടെ പേരില്‍ നടപടി

തൃശ്ശൂര്‍: യോഗത്തില്‍ നേതാവിനെ വിമർശിച്ച കെഎസ്‌യു ജില്ലാകമ്മിറ്റി അംഗങ്ങളുടെ പേരില്‍ നടപടി. നേതാവ് സമയം വൈകിയെത്തിയത് ചോദ്യം ചെയ്ത നാല് പ്രവർത്തകർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. മുന്‍പ് അഞ്ചുമിനിറ്റ് വൈകിയതിന് ജില്ലാ കമ്മിറ്റി അംഗങ്ങളെ യോഗത്തിന് പുറത്തുനിര്‍ത്തിയ അതേ നേതാവ് വെള്ളിയാഴ്ചത്തെ യോഗത്തില്‍ രണ്ടുമണിക്കൂര്‍ വൈകിയെത്തിയതോടെയാണ് പ്രകോപനമുണ്ടാവുകയായിരുന്നു.
എന്‍എസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി അനുലേഖ ബൂസയാണ് തന്നെ വിമർശിച്ച ജില്ലാ നേതാക്കൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ഡിസിസി ഓഫീസിൽ വച്ച് നടന്ന കെഎസ്‌യു ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംഭവം.
അനുലേഖ വൈകിയതിനാൽ രണ്ടുമണിക്ക് നിശ്ചയിച്ചിരുന്ന യോഗം നാലുമണിക്കാണ് ആരംഭിച്ചത്. മുന്‍പത്തെ യോഗത്തില്‍ അനുലേഖ ബൂസ സമയനിഷ്ഠപാലിക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയും അഞ്ചുമിനിറ്റ് വൈകിയെത്തിയവരെ പുറത്തുനിര്‍ത്തുകയും ചെയ്തിരുന്നു. ഇതുമനസ്സില്‍വെച്ചുകൊണ്ട് 'നേതാക്കള്‍ക്ക് ഇതുബാധകമല്ലേ' എന്ന ചോദ്യം വെള്ളിയാഴ്ചത്തെ യോഗത്തില്‍ പലരും ഉയര്‍ത്തിയതാണ് നടപടിക്ക് കാരണമായത്.









0 comments