എറണാകുളം ജില്ലയിലും കെഎസ്‌ആർടിസിയുടെ ട്രാവൽകാർഡ്

തിരുവനന്തപുരം
മൂന്ന് ജില്ലയിൽക്കൂടി കെഎസ്‌ആർടിസിയുടെ ട്രാവൽകാർഡ്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യൂണിറ്റുകളിൽനിന്ന് വെള്ളി മുതൽ ട്രാവൽ കാർഡിന്റെ വിതരണം ആരംഭിക്കും. പുതിയ ആൻഡ്രോയ്‌ഡ് ഇടിഎം ഏർപ്പെടുത്തിയതോടെയാണിത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരുന്നു ട്രാവൽ കാർഡ് ഏർപ്പെടുത്തിയത്. എല്ലാത്തരം ബസുകളിലും ഇതുപയോഗിച്ച് യാത്ര ചെയ്യാം.
കണ്ടക്ടർ, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നിവരിൽനിന്നും കാർഡ് ലഭിക്കും. 100 രൂപയാണ് വില. ഇതിൽ സീറോ ബാലൻസ് ആയിരിക്കും. യാത്ര ചെയ്യാൻ റീചാർജ് ചെയ്യണം. കുറഞ്ഞ റീചാർജ് തുക 50 രൂപയാണ്. 3000 രൂപവരെ റീചാർജ് ചെയ്യാം. കാർഡുകൾ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്ക് കൈമാറാം. കാർഡ് നഷ്ടപ്പെട്ടാൽ യാത്രക്കാർ യൂണിറ്റിൽ അറിയിക്കണം. ഒരുവർഷമാണ് കാലാവധി. തുടർന്നും ഉപയോഗിക്കാതിരുന്നാൽ ആക്ടിവേറ്റ് ചെയ്യണം. നിലവിൽ 1000 രൂപയ്‌ക്ക് റീചാർജ് ചെയ്താൽ 40 രൂപയും 2000 രൂപയ്‌ക്ക് റീചാർജ് ചെയ്താൽ 100 രൂപയും അധികമായി ലഭിക്കും. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണെന്ന് അധികൃതർ അറിയിച്ചു.
ഡിപ്പോകളിൽ മൊബൈൽ ഫോൺ നമ്പരും
കെഎസ്‌ആർടിസി ഡിപ്പോകളിൽ യാത്രക്കാർക്ക് ബസ് വിവരങ്ങൾ അന്വേഷിക്കാൻ ലാൻഡ് നമ്പരിന് പുറമേ മൊബൈൽ ഫോൺ നമ്പരും. സ്‌റ്റേഷൻ മാസ്‌റ്റർമാർക്ക് മൊബൈൽ ഫോണും സിം കാർഡും അനുവദിച്ച് ഉത്തരവ് ഇറങ്ങി. ഒരാഴ്‌ചയ്‌ക്കകം മൊബൈൽ നമ്പരുകൾ പരസ്യപ്പെടുത്തും.









0 comments