print edition യാത്രാപാസ് ; 43,000 വിദ്യാർഥികൾക്ക് ഡിജിറ്റൽ സ്മാർട്ട് കാർഡായി

തിരുവനന്തപുരം
കെഎസ്‌ആർടിസിയുടെ സ്‌റ്റുഡന്റ്‌സ് പാസ് ഉപയോഗിക്കുന്നവരിൽ മൂന്നിലൊന്നുപേരും ഡിജിറ്റൽ കാർഡിലേക്ക് മാറി. 1,20,030 വിദ്യാർഥികളിൽ 43,000 പേരാണ് ഡിജിറ്റൽ കാർഡ് വാങ്ങിയത്. ആഗസ്തിലാണ് മുഖ്യമന്ത്രി സ്‌മാർട്ട് കാർഡ് ഉദ്ഘാടനംചെയ്തത്. റേഡിയോ ഫ്രിക്വൻസി ഫെഡന്റിഫിക്കേഷൻ സംവിധാനം (ആർഎഫ്‌ഐഡി) ഉപയോഗിച്ചുള്ളതാണ് കോൺടാക്ട്‌ലെസ് സ്മാർട്ട് കാർഡ്. ടിക്കറ്റിങ് മെഷീന് മുകളിൽ കാർഡ് കാണിച്ചാൽ മതി.
കാർഡ് ലഭിച്ചാൽ ഓരോ വർഷവും സുഗമഗായി ഇത് പുതുക്കാം. മാസത്തിൽ 25 ദിവസത്തെ യാത്രയാണ് അനുവദിക്കുന്നത്. ഞായർ, രണ്ടാംശനി ദിവസങ്ങളിൽ യാത്ര അനുവദിക്കില്ല. ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സംവിധാനം അവസാനിപ്പിക്കും. പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് വേഗത്തിൽ സൗകര്യപ്രദമായ യാത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കെഎസ്ആർടിസിക്കും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനവും നൽകാൻ കഴിയും. ഒന്നരലക്ഷം സ്‌മാർട്ട് കാർഡ് നൽകാനുള്ള നടപടി പൂർത്തിയാക്കിയതായി സിഎംഡി പ്രമോജ്‌ശങ്കർ അറിയിച്ചു.
സൗജന്യയാത്ര: അപേക്ഷിച്ചത് 120 പേർ
കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന പദ്ധതിയായ ഹാപ്പി ലോങ് ലൈഫ് കാര്‍ഡിന് അപേക്ഷിച്ചത് 120 പേർ. കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്നവര്‍ക്കാണ് സൗജന്യ യാത്ര. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യയാത്ര ലഭിക്കും. വീട് മുതല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനംവരെയാണ് സൗജന്യ യാത്ര.
www.keralartcit.com എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ചീഫ് ഓഫീസില്‍നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കും.









0 comments