കെഎസ്‌ആർടിസി ഓൺ സ്‌റ്റേജ്‌

ksrtc employees stage show
avatar
സുനീഷ്‌ ജോ

Published on Aug 31, 2025, 12:01 AM | 1 min read


തിരുവനന്തപുരം

ജീവനക്കാരുടെ കലാപ്രകടനങ്ങളുമായി കെഎസ്‌ആർടിസി പ്രൊഫഷണൽ കലാട്രൂപ്പ്‌ രൂപീകരിക്കുന്നു. മെക്കാനിക്കൽ, കണ്ടക്ടർ, ഡ്രൈവർ വിഭാഗങ്ങളിലുള്ള ജീവനക്കാരെ അണിനിരത്തിയാകുമിത്‌. പാട്ട്‌, മിമിക്രി, മോണോ ആക്ട്‌, നൃത്തം തുടങ്ങിയ ഇനങ്ങളിൽ പ്രതിഭ തെളിയിച്ചവരാണ്‌ കൂടുതൽപേരും.


ബജറ്റ്‌ ടൂറിസം യാത്രകളിൽ കെഎസ്‌ആർടിസി ഡ്രൈവർമാരും കണ്ടക്ടർമാരും കലാപരിപാടി അവതരിപ്പിക്കാറുണ്ട്‌. പലതും സോഷൽ മീഡിയയിൽ വൈറലുമാണ്‌. കഴിഞ്ഞ ആഴ്‌ച കനകക്കുന്നിൽ മോട്ടോ എക്‌സ്‌പോയുടെ ഭാഗമായി ജീവനക്കാരുടെ കലാപ്രകടനം നടന്നിരുന്നു. ആദ്യാവസാനം ഇതാസ്വദിച്ച ഗതാഗതമന്ത്രി കെ ബി ഗണേഷ്‌ കുമാറാണ്‌ കലാട്രൂപ്പ്‌ രൂപീകരിക്കാൻ മുൻകൈയെടുത്തത്‌.


ക്രിക്കറ്റ്‌ ടീം രൂപീകരിക്കാൻ നടപടിയായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലും മത്സരം സംഘടിപ്പിച്ചു. ഫൈനലിൽ തമ്പാനൂർ സെൻട്രൽ ഒന്നാംസ്ഥാനവും പാപ്പനംകോട്‌ സെൻട്രൽ വർക്‌സ്‌ ടീം രണ്ടാംസ്ഥാനവും നേടി. മികച്ച കളിക്കാരെ ഉൾപ്പെടുത്തിയാണ്‌ ടീം രൂപീകരിക്കുക. ദീർഘകാലം കെഎസ്‌ആർടിസിക്ക്‌ ഫുട്‌ബോൾ ടീമുണ്ടായിരുന്നു. ദേശീയതലത്തിൽ അടക്കം മികച്ച പ്രകടനങ്ങൾ ട്രാൻസ്‌പോർട്ട്‌ ടീമിന്റേതായിട്ടുണ്ട്‌.


ksrtc employees stage show



Tags
deshabhimani section

Related News

View More
0 comments
Sort by

Home