സൂപ്പർ ഓഫറുമായി കെഎസ്‌ആർടിസി: കല്ല്യാണങ്ങൾക്ക്‌ കുറഞ്ഞ നിരക്കിൽ ബസ്‌

ksrtc
avatar
സുനീഷ്‌ ജോ

Published on Jun 07, 2025, 09:57 AM | 1 min read

തിരുവനന്തപുരം : കല്ല്യാണങ്ങൾക്കും സ്വകാര്യപരിപാടികൾക്കുമായുള്ള ചാർട്ടേർഡ്‌ ട്രിപ്പുകൾക്ക്‌ കുത്തനെ നിരക്ക്‌ കുറച്ച്‌ കെഎസ്‌ആർടിസി . എ, ബി സി, ഡി എന്നിങ്ങനെ നാലുവിഭാഗമാക്കിയാണ്‌ പുതിയ നിരക്ക്‌ പ്രഖ്യാപിച്ചത്‌. ഓർഡനറി മുതൽ വോൾവോ വരെയുള്ള സർവീസുകൾക്ക്‌ ഇത്‌ ബാധകമാക്കി. ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ്‌ കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന്‌ ലഭ്യമായത്‌. ഇതുപ്രകാരം 4 മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്‌ക്ക്‌ മിനി ബസാണെങ്കിൽ 3500 രൂപ നൽകിയാൽ മതി. എട്ട്‌ മണിക്കൂർ (100 കിലോമീറ്റർ), 12 മണിക്കൂർ(150 കിലോമീറ്റർ), 16 മണിക്കൂർ( 200 കിലോമീറ്റർ) എന്നിങ്ങനെയും ഒപ്പം കിലോമീറ്റററും ചേർത്താണ്‌ നിരക്ക്‌. ജിഎസ്‌ടി ചേർത്തുള്ള തുകയാണത്‌.


നാല്‌ മണിക്കൂറിന്‌ ഓർഡിനറി ബസാണെങ്കിൽ 3600 രൂപയാണ്‌. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറി ബസിന്‌ 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന്‌ 9000 രൂപയും സൂപ്പർ ഫാസ്റ്റിന് 9500 രൂപയും സൂപ്പർ എക്‌സ്‌പ്രസിന്‌ 10000 രൂപയും വോൾവോയ്‌ക്ക്‌ 13000 രൂപയുമായിരുന്നു. ജിഎസ്‌ടി അതിന്‌ പുറമേ നൽകണമായിരുന്നു. 40 കിലോമീറ്റർ എന്നത്‌ ട്രിപ്പ്‌ പോയി തിരിച്ചുവരുന്ന ദൂരമാണ്‌. അധികമായി വരുന്ന ഓരോ കിലോമീറ്ററിന്‌ ബസിന്റെ ക്ലാസ്‌ അനുസരിച്ചുള്ള തുകയും ജിഎസ്‌ടിയും നൽകണം.


പുതിയ നിരക്ക്‌


ബസ്‌

4 മണിക്കൂർ (20 കീമി)

8 മണിക്കൂർ (100 കീ മി)

അധികമുള്ള 1 കിലോമീറ്റർ

മിനി ബസ്‌

3,500 രൂപ

5,900 രൂപ

70 രൂപ

ഓർഡിനറി

3,600

6,000

70

ഫാസ്‌റ്റ്‌ പാസഞ്ചർ

3,700

6,100

80

സൂപ്പർ ഫാസ്‌റ്റ്‌

3,800

6,200

80

സൂപ്പർ ഡീലക്‌സ്‌

3,900

6,300

80

വോൾവോ

4,300

7,900

100

സ്‌കാനിയ

5,300

8,900

120






deshabhimani section

Related News

View More
0 comments
Sort by

Home