വേനലിലും തടസ്സമില്ലാതെ വൈദ്യുതി

kseb tariff
avatar
സ്വാതി സുജാത

Published on Feb 24, 2025, 12:00 AM | 1 min read

തിരുവനന്തപുരം : ഉപയോഗം കൂടുന്ന വേനൽക്കാലത്ത്‌ തടസ്സമില്ലാത്ത വൈദ്യുതിക്കായി കെഎസ്ഇബി 3,844 ട്രാൻസ്‌ഫോമർ സ്ഥാപിക്കും. പവർകട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഒഴിവാക്കാനാണിത്‌. ഓവർലോഡിൽ ട്രാൻസ്‌ഫോമർ തകരാറിലാകുന്നതും വൈദ്യുതി തടസ്സപ്പെടുന്നതും ഒഴിവാക്കാൻ 100 കെവിഎ ട്രാൻസ്ഫോമറുകൾ 160 കെവിഎ ആക്കും.

വേനൽക്കാല ആവശ്യത്തിനായി 1947 ട്രാൻസ്‌ഫോമർ വാങ്ങാൻ തീരുമാനിച്ചിരുന്നു.


ഊർജ വിതരണം നവീകരിക്കാൻ കേന്ദ്രപദ്ധതിയായ ആർഡിഎസ്‌എസിൽ ട്രാൻസ്‌ഫോമർ നവീകരണ സഹായം കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിൽ 1,897 ട്രാൻസ്‌ഫോമറുകൾ ലഭിക്കും.

ഇടുക്കി, മലപ്പുറം, കാസർകോട്‌ ജില്ലകളിലെ വിതരണ ശൃംഖല ശക്തിപ്പെടുത്താൻ 1,023 കോടിരൂപയുടെ പ്രത്യേക പദ്ധതിയിൽ 700ലധികം ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കാനും നടപടിയാരംഭിച്ചു. അറുനൂറിലേറെ ട്രാൻസ്ഫോമറുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയാക്കും.

രണ്ടുവർഷത്തിനിടെ എയർ കണ്ടീഷണറുകളും ഇവി ചാർജറുകളും ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായതാണ്‌ വൈകിട്ട്‌ ആറുമുതൽ രാത്രി 12വരെ ഉപഭോഗം ഉയരാനിടയാക്കുന്നത്‌.

ബ്രഹ്മപുരത്ത്‌ 
ട്രാൻസ്‌ഫോമർ അറ്റകുറ്റപ്പണി

ട്രാൻസ്‌ഫോമറുകളുടെ കേടുപാട്‌ പരിഹരിക്കാൻ ബ്രഹ്മപുരത്ത് ട്രാൻസ്ഫോർമർ റിപ്പയർ യൂണിറ്റ് സ്ഥാപിക്കും. കെഎസ്ഇബിയുടെ ബ്രഹ്മപുരം ഡീസൽ പ്ലാന്റ് വളപ്പിലാണ് യൂണിറ്റ് സ്ഥാപിക്കുക. ഡിപിആർ തയ്യാറാക്കി ബോർഡിന് സമർപ്പിക്കാൻ കൊച്ചിയിലെ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടു.

കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെയും കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എഞ്ചിനീയറിങ്‌ കമ്പനി (കെൽ) ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാകും പ്രവർത്തനം. കെഎസ്ഇബിക്ക് സംസ്ഥാനത്ത് അഞ്ച് ട്രാൻസ്ഫോമർ അറ്റകുറ്റപ്പണി യൂണി
റ്റുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home