print edition ഉയിർപ്പിൻ മരുന്ന്


ഫെബിൻ ജോഷി
Published on Nov 26, 2025, 01:21 AM | 1 min read
ആലപ്പുഴ
പുതിയ 26 മരുന്നുകൾ, വൻ വിലക്കുറവുമായി ചില്ലറ വിൽപ്പനശാല, കുത്തിവയ്‌പ് മരുന്നുകൾക്കായി പ്ലാന്റ്, അർബുദ മരുന്നുകൾക്കായി ഓങ്കോളജി പാർക്ക്... അച്ചൂപൂട്ടലിന്റെ വക്കിൽനിന്ന് 10 വർഷംകൊണ്ട് കേരളത്തിന് ഒൗഷധമാകുകയാണ് കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്‌ഡിപി).
പൊതുമേഖലയിലെ ആദ്യ മരുന്ന് നിർമാണശാലയ്‌ക്കായി പുതിയ പദ്ധതികളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് പുതുജീവനേകിയത് എൽഡിഎഫ് സർക്കാരുകളാണ്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 2016–ൽ കെഎസ്ഡിപിയുടെ വിറ്റുവരവ്-27.-96 കോടി രൂപയായിരുന്നു. 5.-23 കോടി രൂപ നഷ്‌ടവും.- എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഉൽപ്പാദനം വർധിപ്പിക്കാനും പുതിയ വിപണി കണ്ടെത്താനും നടപടിയെടുത്തു. ഇവ ഫലം കണ്ടതോടെ 2017‐18–ൽ- വിറ്റുവരവ്-- 29.-77 കോ-ടി-യും ലാഭം 4.-85 കോ-ടിയുമായി. 2024–25ൽ 3.06 കോടി ലാഭം നേടി. നിലവിൽ 92 തരം മരുന്ന് കെഎസ്‌ഡിപി നിർമിക്കുന്നുണ്ട്.









0 comments