കോഴിക്കോട് സ്‌കൂൾ അധ്യാപികയെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ അധ്യാപിക അലീന ബെന്നിയെയാണ് (29) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വിളിച്ചതിനെ തുടർന്ന് വീട്ടിൽ എത്തി അച്ഛൻ പരിശോധിച്ചപ്പോഴാണ് ആലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ: ബെന്നി. സഹോദരിമാർ: ദർശന, ഐശ്വര്യ. ദുഃഖസൂചകമായി വ്യാഴാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്കൂളിൽ അഞ്ചു വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി ചെയ്യുന്നത്.









0 comments