കോഴിക്കോട് മണ്ണിടിച്ചൽ: തൊഴിലാളിയെ മണ്ണിനടിയിൽ കണ്ടെത്തി; രക്ഷാപ്രവർത്തനം ഊർജിതം

കോഴിക്കോട് : കോഴിക്കോട് ബൈപാസിൽ മണ്ണിടിഞ്ഞ് അടിയിൽപ്പെട്ട തൊഴിലാളിയെ കണ്ടെത്തി. തൊഴിലാളിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. നേരത്തെ മണ്ണിനടിയിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പശ്ചിബംഗാൾ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് ബൈപാസിൽ നെല്ലിക്കോടാണ് ഞായർ രാവിലെ അപകടം ഉണ്ടായത്. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. സംഭവസ്ഥലത്ത് നിന്ന് ആളുകളെ മാറ്റി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.









0 comments