ലോട്ടറിത്തൊഴിലാളികൾ ‘ആത്മഹത്യാസമരം’ നടത്തി

തിരുവനന്തപുരം
ലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ ലോട്ടറിത്തൊഴിലാളികൾ തിരുവനന്തപുരത്ത് ജിഎസ്ടി ഭവനുമുന്നിൽ പ്രതീകാത്മക ആത്മഹത്യാസമരം നടത്തി. ജില്ലാ ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു സമരം.
ജിഎസ്‌ടി വർധിപ്പിച്ചതോടെ തൊഴിലാളികളുടെ കമീഷനും കുറയും. പ്രതിവർഷം 14,000 കോടിയോളം രൂപ വിറ്റുവരവും മൂവായിരത്തിലധികം കോടി രൂപ കേന്ദ്ര സർക്കാരിന് നികുതിയായി ലഭിക്കുന്നതുമാണ് കേരള ലോട്ടറി. കേരള സർക്കാരിന് കിട്ടുന്ന 450 കോടിയോളം രൂപ കാരുണ്യ ചികിത്സാ പദ്ധതിക്കാണ് ചെലവഴിക്കുന്നത്.
വർധിപ്പിച്ച നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ദീപു പ്ലാമൂട് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഇ കെന്നഡി, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ബിന്ദു, ആർ ധർമശീലൻ, ജെ അൻഷാദ്, കെ രമാഭായി, എസ് ലാൽ തുടങ്ങിയവർ സംസാരിച്ചു.









0 comments