കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കൾ ഒളിവിൽ

കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു.
അതേസമയം നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തിന്റെ മൊഴി ഇന്ന് എടുക്കും. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.
യുവതിയുടെ അമ്മയും സഹോദരനും നൽകിയ വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതിചേർക്കാൻ തീരുമാനിച്ചത്. റമീസിന്റെ സുഹൃത്തിനെക്കുറിച്ചും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോന(23) ശനിയാഴ്‌ചയാണ് ആത്മഹത്യ ചെയ്തത്. സോനയുടെ വീട്ടിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കയും ചെയ്തു. കുറിപ്പിൽ സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.









0 comments