കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതിചേർത്തു

കോതമംഗലം : കോതമംഗലത്ത് വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും കേസിൽ പ്രതിചേർത്തു. പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റഹിം, ഭാര്യ ഷെറിൻ എന്നിവരെയും റമീസിന്റെ സുഹൃത്ത് പറവൂർ സ്വദേശി സഹദിനെയുമാണ് പ്രതിചേർത്തത്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ഒളിവിൽ പോയ ഇവരെ പിടികൂടാനുള്ള അന്വേഷണം ഉൗർജിതമാക്കി. റമീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ചയിലേക്ക് മാറ്റി. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. ശനിയാഴ്‌ചയാണ് യുവതി ആത്മഹത്യ ചെയ്തത്. വീട്ടിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കയും ചെയ്തു. കുറിപ്പിൽ സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.
വനിതാ കമീഷൻ കേസെടുത്തു
സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. പൊലീസിനോട് റിപ്പോർട്ട് തേടിയെന്നും ദാരുണസംഭവമാണ് നടന്നതെന്നും വനിതാകമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.









0 comments