കോതമംഗലത്തെ വിദ്യാർഥിനിയുടെ ആത്മഹത്യ; സുഹൃത്ത് കസ്റ്റഡിയിൽ

കോതമംഗലം: എറണാകുളം കോതമംഗലത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. പറവൂർ സ്വദേശിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനുമായ റമീസിനെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോന(23)യാണ് ശനിയാഴ്‌ച ആത്മഹത്യ ചെയ്തത്. സോനയുടെ വീട്ടിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കയും ചെയ്തു. കുറിപ്പിൽ സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.
Related News
ജോലിക്കുപോയ അമ്മ ബിന്ദു ശനി പകൽ മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. സഹോദരൻ: ബേസിൽ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ:1056, 0471-2552056)









0 comments