ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതി റമീസിനെ കോടതിയിൽ ഹാജരാക്കി

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ റമീസിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് പൊലീസ് റമീസിനെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. രണ്ട് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
മാതാപിതാക്കളായ റഹിമിനെയും ഷെറിനേയും പ്രത്യേക അന്വേഷണസംഘം സേലത്തു നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ പ്രതിചേർത്ത ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയത്.
മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കളമശ്ശേരി പെരുമ്പാവൂർ ലോഡ്ജുകളിലും മിമിസിന്റെ പാനായിക്കുളത്തുള്ള വീട്ടിലും അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പ് നടത്തി.









0 comments