കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ അതിക്രമം: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

കൂത്താട്ടുകുളം സ്റ്റേഷനിൽ പൊലീസിനെ ആക്രമിക്കാനൊരുങ്ങുന്ന കോൺഗ്രസ് നേതാക്കൾ
കൂത്താട്ടുകുളം: കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കൂത്താട്ടുകുളം പൊലീസ് ഇരുവർക്കുമെതിരെ കേസടുത്തത്.
കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയെയും വനിതാ കൗൺസിലർമാരെയും ആക്രമിച്ച കേസിൽ അനൂപ് ജേക്കബ് എംഎൽഎ ഉൾപ്പെടെ 50 യുഡിഎഫുകാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫുകാർ നടത്തിയ ആക്രമണത്തിൽ നഗരസഭാ അധ്യക്ഷ വിജയ ശിവൻ, സ്ഥിരംസമിതി അധ്യക്ഷ അംബിക രാജേന്ദ്രൻ, കൗൺസിലർ സുമ വിശ്വംഭരൻ എന്നിവർക്കാണ് പരിക്കേറ്റത്.
ശനി രാവിലെ 10.30ന് നഗരസഭാ ഓഫീസിനുമുന്നിലായിരുന്നു സംഭവം. അധ്യക്ഷയ്‌ക്കും ഉപാധ്യക്ഷനും എതിരെയുള്ള അവിശ്വാസപ്രമേയ നീക്കം പൊളിയുമെന്ന് മനസ്സിലാക്കിയായിരുന്നു ആക്രമണം. യുഡിഎഫുകാർ വിജയ ശിവന്റെ വയറ്റിൽ ചവിട്ടി. അംബികാ രാജേന്ദ്രനെയും സുമാ വിശ്വംഭരനെയും ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിനെതിരെ വിജയ ശിവൻ നൽകിയ പാരതിയിലാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.









0 comments