കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷ (21) നെയാണ് കണ്ടെത്തിയത്. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. ആനൂസിനോട് ഫോണിൽ സംസാരിച്ചെന്നും മകൻ സുരക്ഷിതനാണെന്നും പിതാവ് റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘമാണ് വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്. വെള്ള സ്വിഫ്‌റ്റ് കാറിലും രണ്ട് ബൈക്കിലുമായാണ് സംഘമെത്തിയത്. അനൂസ് റോഷന്റെ സഹോദരന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് തട്ടിക്കൊണ്ടുപോകലെന്നാണ് കരുതിയത്. അതിൽപ്പെട്ട ഒരു സംഘം ഞായറാഴ്‌ച യുവാവിന്റെ വീട്ടിലെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.









0 comments