കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട്‌ പോയി

crime
വെബ് ഡെസ്ക്

Published on May 17, 2025, 08:05 PM | 1 min read

കൊടുവള്ളി: കോഴിക്കോട്‌ കിഴക്കോത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷൻ (21) നെയാണ് വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. പ്രതികകൾ കടന്ന കെഎൽ 65 എൽ 8306 നമ്പർക്കാറിന്റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.


അനൂസ് റോഷന്റെ സഹോദരന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് തട്ടിക്കൊണ്ടുപോകലെന്നാണ്‌ പൊലീസ് കരുതുന്നത്. തട്ടി കൊണ്ടുപോയ അനൂസ് വിദ്യാർത്ഥിയാണ്. വീട്ടിന് സമീപത്ത് വെച്ച് കത്തി ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. സംഘം ആദ്യം തട്ടിക്കൊണ്ടുപോകാൻ ഉദ്ദേശിച്ചത് അച്ഛനെയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home