print edition എസ്‍സി, എസ്ടി വിഭാഗങ്ങളെ അവഗണിച്ചു ; നേതൃത്വത്തിനെതിരെ കൊടിക്കുന്നില്‍

കൊല്ലം
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപീകരിച്ച കോര്‍ കമ്മിറ്റിയില്‍ എസ്‍സി, എസ്ടി വിഭാഗങ്ങളെ ഒഴിവാക്കിയത് ഗുരുതരമായ അനീതിയും വിവേചനവുമാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. വിഷയം സംബന്ധിച്ച് കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ദീപദാസ് മുന്‍ഷിക്ക് കത്തയച്ചു.
പരിഗണിക്കപ്പെടേണ്ട ദളിത്, പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ജില്ലാ തലത്തില്‍ ഡിസിസികൾ രൂപീകരിച്ച കോര്‍ കമ്മിറ്റികളിലും മതിയായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചോ എന്നത് പരിശോധിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.









0 comments