കൊച്ചുവേലായുധന്റെ വീടിന് കട്ടിളവച്ചു

പുള്ള്
കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ്ഗോപി ജനമധ്യത്തിൽ അവഹേളിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഐ എം നൽകുന്ന വീടിന്റെ നിർമാണം പുരോഗമിക്കുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ ഞായർ രാവിലെ കട്ടിളവച്ചു.
നിർമാണ കമ്മിറ്റി ചെയർമാൻ കെ കെ അനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ, സിപിഐ എം ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ് എന്നിവർ സംസാരിച്ചു. സെപ്തംബർ 12നാണ് പുള്ളിലെത്തിയ സുരേഷ് ഗോപി വീട് നിർമാണത്തിന് അപേക്ഷയുമായി സമീപിച്ച കൊച്ചുവേലായുധനെ അപമാനിച്ചുവിട്ടത്.
അടുത്തദിവസം കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ സിപിഐ എം വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകി. 22ന് വീടിന് കല്ലിട്ടു. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ച. അടി വിസ്തീർണത്തിലാണ് വീട്.









0 comments