കൊച്ചി മെട്രോ ട്രാക്കിലെ അറ്റകുറ്റപ്പണി; വേഗ നിയന്ത്രണം ഒരാഴ്ചയ്ക്കുള്ളില്‍ നീക്കും

metro kochi
വെബ് ഡെസ്ക്

Published on Feb 10, 2025, 04:30 PM | 1 min read

കൊച്ചി: കൊച്ചി മെട്രോയുടെ കലൂര്‍-ജെഎല്‍എന്‍ സ്റ്റേഡിയം റൂട്ടിലെ ട്രാക്കിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വേഗ നിയന്ത്രണം ഒരാഴ്ചയ്ക്കുള്ളില്‍ നീക്കി പതിവ് വേഗം പുനസ്ഥാപിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.


പതിവ് പരിശോധനയ്ക്കിടെ ഈ ഭാഗത്തെ പില്ലറിന് മുകളില്‍ ട്രാക്കിന് ഇടയിലുള്ള പെഡസ്റ്റിയല്‍ ഭാഗത്തെ ബുഷിന് തേയ്മാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബുഷ്മാറ്റി സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും കെഎംആര്‍എല്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home