കൊച്ചി കാനറാ ബാങ്ക് ക്യാന്റീനിൽ ബീഫ് നിരോധനം; ബെഫിയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് നടത്തി

പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചിയിലെ കാനറാ ബാങ്ക് ഓഫീസിലും ക്യാൻ്റീനിലും ബീഫ് നിരോധിച്ചു കൊണ്ടുള്ള അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) യുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു.
എംജി റോഡിലെ കാനറാ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന സമരം എസ് കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. പി എം സോന, കെ പി സുശീൽ കുമാർ, എൻ സനിൽ ബാബു, എസ് എസ് അനിൽ എന്നിവർ സംസാരിച്ചു.









0 comments