ചെറുകിടസംരഭകരെയും കൈവിട്ടില്ല; എല്ലാ മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ബജറ്റ്

തിരുവനന്തപുരം: എല്ലാമേഖലയ്‌ക്കും തുല്ല്യപ്രാധാന്യം നലകുന്നതാണ് കേരളത്തിന്റെ അഞ്ചാം ബജറ്റ്. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റിൽ സൂക്ഷ്മ ചെറുകിട സംരഭകർക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്.
ഇന്ത്യയെ കളിപ്പാട്ട നിർമാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായി കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങൾ, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉദ്പാദനത്തിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇതിനായി 5 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. ഇതു കൂടാതെ കരകൗശല മേഖലയ്ക്ക് 4.1കോടിയും ചകിരിച്ചോർ വികസനപദ്ധതിക്ക് 5 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
0 comments