കണ്ണൂരിൽ വീടിനുള്ളിൽ രാജവെമ്പാല

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വീടിന്റെ അടുക്കളയിൽ രാജവെമ്പാല. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അടുക്കളയിലെ ബെർത്തിന്റെ താഴെയായിരുന്നു പാമ്പ് കിടന്നിരുന്നത്.
വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ ചേർന്ന് പിടികൂടി വനത്തിൽ വിട്ടു. ഫൈസൽ പിടികൂടുന്ന എൺപത്തി ഒമ്പതാമത്തെ രാജവെമ്പാലയാണിത്.









0 comments