മനം കവരാൻ കിലി പോൾ
മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങാൻ 'ഉണ്ണിയേട്ടൻ' കേരളത്തിൽ

കൊച്ചി : മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങാനായി ആഫ്രിക്കയിലെ ഉണ്ണിയേട്ടൻ കേരളത്തിലെത്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കിലി പോൾ ഇന്ന് നെടുമ്പാശേരി വഴിയാണ് എത്തിയത്. ആരാധകർ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്നു വിളിക്കുന്ന കിലി പോൾ മലയാള പാട്ടുകൾ പാടി കേരളത്തിലുള്ളവർക്ക് പ്രിയങ്കരനായ സോഷ്യൽ മീഡിയ താരമാണ്.
ഒരുപാട് ആഗ്രഹിച്ച യാത്ര സഫലമായതിൻ്റെ സന്തോഷത്തിലാണ്. മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങാൻ കുറച്ചുനാൾ ഇവിടെയുണ്ടാകുമെന്നും കിലി പോൾ അറിയിച്ചിട്ടുണ്ട്. മലയാളത്തിലെ മറക്കാനാവാത്ത പാട്ടുകൾ പാടിയാണ് കിലി കേരളത്തിന്റെ ഹൃദയം കവർന്നത്.
കിലി പോളിനെപ്പറ്റിയുള്ള ഫീച്ചർ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ കോപ്പി അദ്ദേഹത്തിന് ലേഖകൻ വൈഷ്ണവ് ബാബു കൈമാറി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കിലി പോൾ കേരളത്തിലെത്തുന്ന വിവരം അറിയിച്ചിരുന്നു.
0 comments