സമഗ്രമായ നഗരനയം: കേരള അർബൻ കോൺക്ലേവ് കൊച്ചിയിൽ

തിരുവനന്തപുരം: നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായ കേരള അർബൻ കോൺക്ലേവ് 12നും 13നും കൊച്ചിയിൽ വച്ച് നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കൊച്ചി ഹയാത്ത് കൺവെൻഷൻ സെന്ററിൽ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള മന്ത്രിമാരും മേയർമാരും, ദേശീയ അന്തർദേശീയ തലത്തിലെ വിദഗ്‌ധരുമായി 237 പേർ കോൺക്ലേവിന്റെ ഭാഗമാകും.
നഗരനയ കമീഷൻ റിപ്പോർട്ടിലെ ഓരോ നിർദേശങ്ങളും എങ്ങനെ നടപ്പിലാക്കണമെന്നാണ് കോൺക്ലേവിൽ അന്തിമമാക്കുക. നഗരനയ കമീഷന്റെ ശുപാർശകളിൽ ജനകീയമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയായി കോൺക്ലേവ് മാറും. കോൺക്ലേവിനോട് അനുബന്ധിച്ച്, കേരളത്തിന്റെ നഗരവൽക്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.
കോൺക്ലേവിന്റെ ലോഗോ മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിച്ചു. പിആർഡി ചേംബറിൽ നടന്ന ചടങ്ങിൽ തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ഡയറക്ടർ അപൂർവ ത്രിപാഠി എന്നിവർ പങ്കെടുത്തു.









0 comments