ഇത്‌ 
പ്രവർത്തിക്കേണ്ട 
സമയം : 
മാർട്ടിൻ മെയർ

martin meyer
വെബ് ഡെസ്ക്

Published on Sep 13, 2025, 01:30 AM | 1 min read

കൊച്ചി

ലക്ഷ്യങ്ങൾ നേടാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രവർത്തിക്കേണ്ട സമയമാണിതെന്ന്‌ ദക്ഷിണാഫ്രിക്കയിലെ അടിസ്ഥാനസൗകര്യ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍ പറഞ്ഞു. കേരള അർബൻ കോൺക്ലേവ്‌ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരിക്കാൻ കഴിയുന്ന രംഗങ്ങളിൽ രാജ്യങ്ങൾ കൈകോർക്കണം. പരസ്‌പരം അറിവുകൾ പങ്കുവയ്‌ക്കണം. പങ്കുവയ്‌ക്കലുകൾ സാങ്കേതികവിദ്യകളുടെയും മികച്ച മാതൃകകളുടെയും കൈമാറ്റം മാത്രമാകരുത്‌. സന്പന്നമായ പരന്പരാഗത അറിവുകൾക്കും നിർണായക സ്ഥാനമുണ്ട്‌. ഇത്‌ മനസ്സിലാക്കി ഒന്നിച്ച്‌ മുന്നേറണം.


നഗരങ്ങൾ ജീവിക്കാനും ജോലിചെയ്യാനും മാത്രമുള്ള വെറും ഇടങ്ങളായി ചുരുങ്ങരുത്‌. മറിച്ച്‌ സുസ്ഥിരതയിലും കുലീനതയിലും മാനവികതയിലും അധിഷ്‌തമായിരിക്കണം നഗരങ്ങൾ. നഗരാസൂത്രണത്തിന്‌ പുതിയദിശാബോധം പകരുന്നതാണ്‌ കേരളം സംഘടിപ്പിച്ച കോൺക്ലേവെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home