12നും 13നും കൊച്ചിയിൽ

സമഗ്ര നഗരനയം ലക്ഷ്യമിട്ട് 
കേരള അർബൻ കോൺക്ലേവ്

kerala urban conclave

കേരള അർബൻ കോൺക്ലേവിന്റെ ലോഗോ മന്ത്രി എം ബി രാജേഷ്‌, തദ്ദേശ വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറി 
ഡോ. അദീല അബ്ദുള്ളയ്‌ക്ക്‌ നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 04, 2025, 02:06 AM | 1 min read


തിരുവനന്തപുരം

സമഗ്ര നഗരനയം രൂപീകരിക്കുന്നതിനുള്ള കേരള അർബൻ കോൺക്ലേവ് 12 നും 13 നും കൊച്ചിയിൽ നടക്കും. ഹയാത്ത് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി 11 മുതൽ 15 വരെ കേരളത്തിന്റെ നഗരവൽക്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന പ്രദർശനം മറൈൻ ഡ്രൈവിൽ ഒരുക്കുമെന്ന് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺക്ലേവിന്റെ ലോഗോ തദ്ദേശ വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ളയ്‌ക്ക്‌ നൽകി മന്ത്രി പ്രകാശിപ്പിച്ചു.


വിദേശ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും മേയർമാരും 237 വിദഗ്ധരും കേരളത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന കോൺക്ലേവിൽ കേരളത്തിന്റെ നഗരനയം അന്തിമമാക്കും. മന്ത്രിമാരുടെ ഉന്നതതല പൊളിറ്റിക്കൽ ഫോറം, മേയർമാരുടെ പൊളിറ്റിക്കൽ ഫോറം, കൗൺസിലേഴ്സ് അസംബ്ലി, പ്ലീനറി സെഷനുകൾ, വട്ടമേശ സമ്മേളനങ്ങൾ എന്നിവയും നടക്കും. ആയിരത്തോളം പ്രതിനിധികൾ കോൺക്ലേവിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു.


നൂതനവും കേരളത്തിലെ സാഹചര്യങ്ങൾക്ക്‌ ഇണങ്ങിയതുമായ വികസന – നയ സമീപനങ്ങളാണ്‌ കമീഷൻ മുന്നോട്ടുവച്ചത്‌. നിലവിൽ കൊച്ചിയിൽ മെട്രോപൊളിറ്റൻ പ്ലാനിങ്‌ കമ്മിറ്റിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരത്തും കോഴിക്കോട്ടും കമ്മിറ്റി രൂപീകരിക്കും. മുനിസിപ്പൽ ബോണ്ട്‌ എന്ന നിർദേശവും നടപ്പാക്കും. കൊച്ചി കോർപറേഷന്‌ ബോണ്ട്‌ ലഭ്യമാക്കാനുള്ള ക്രെഡിറ്റ്‌ സ്‌കോർ സംബന്ധിച്ച പ്രാഥമിക നടപടി ആരംഭിച്ചു. സെബിയുടെ സംഘം കൊച്ചിയിലെത്തി പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു. ലോഗോ പ്രകാശന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, ഡയറക്ടര്‍ അപൂർവ ത്രിപാഠി എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home