ശക്തമായ മഴ, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ കാറ്റും മഴയും തുടരുന്നു. കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണതോടെ ഗതാഗതം തടസ്സപ്പെട്ടത് ആറു മണിക്കൂറോളം, ട്രെയിനുകൾ വൈകിയോടുകയാണ്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, വെരാവൽ എക്‌സപ്രസ്, എറണാകുളം- പുനെ പൂർണ എക്‌സ്പ്രസ്, തിരുവന്തപുരം മംഗളൂരു മലബാർ എക്‌സ്പ്രസ്, തിരുവനന്തപുരം നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്പ്രസ്, ഗുരുവായൂർ തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയാണ് നിലവിൽ വൈകിയോടുന്നത്.
ഇന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത ഒരാഴ്ചത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
Related News
തിങ്കളാഴ്‌ച പലയിടത്തും ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്‌ച തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ 30 വരെ മത്സ്യബന്ധനം പാടില്ല. സംസ്ഥാനത്ത് 29 വീട് പൂർണമായും 868 വീട് ഭാഗികമായും തകർന്നു. വിവിധ ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ബുധനാഴ്ച രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം- കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം- ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ- ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വര, എറണാകുളം- മുനമ്പം മുതൽ മറുവക്കാട് വരെ- തൃശൂർ- ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം- കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട്- ചോമ്പാല മുതൽ രാമനാട്ടുകര വരെ, കണ്ണൂർ- വളപട്ടണം മുതൽ ന്യൂമാഹി വരെ, കാസർകോട്- കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് (മെയ് 27) ഉച്ചക്ക് 2മണിക്ക് 20 സെന്റിമീറ്റർ കൂടി വീണ്ടും (ആകെ 200 സെന്റിമീറ്റർ) ഉയർത്തും. ആയതിനാൽ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോഴിക്കോട്, കണ്ണൂർ (RED ALERT : അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം) ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കേരള തീരത്ത് ബുധനാഴ്ച രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.









0 comments