ഏറ്റവും കൂടുതൽ യാത്രക്കാർ തിരയുന്നത്‌ കേരളത്തെ; വെബ്സൈറ്റുകളിലെ സന്ദർശകരുടെ എണ്ണത്തിൽ ഒന്നാമത്‌

Munnar

Munnar | image Credit: FB/Kerala Tourism

avatar
സ്വന്തം ലേഖിക

Published on Jun 12, 2025, 12:11 PM | 1 min read

തിരുവനന്തപുരം: വിനോദസഞ്ചാര വെബ്സൈറ്റുകളിലെ സന്ദർശകരുടെ എണ്ണത്തിൽ കേരളം ഒന്നാമത്‌. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലർ വെബിന്റെ റാങ്കിങ്ങിലാണ്‌ കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഒന്നാമതെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഇൻക്രെഡിബ്ൾ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാമത്‌.


ആഗോള റാങ്കിങ്ങിൽ ട്രാവൽ സൈറ്റുകളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് കേരളം. വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റ്‌ റാങ്കിങ്ങിലും ടൂറിസം ഇൻഡസ്ട്രി വിഭാഗത്തിലും കേരളം രണ്ടാംസ്ഥാനത്താണ്‌. ഈ മൂന്ന് വിഭാഗത്തിലും തായ്‌ലൻഡ്‌ ടൂറിസമാണ് ഒന്നാമത്.


ആഗോള ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തിനും സ്വീകാര്യതയ്ക്കും ലഭിച്ച അംഗീകാരമാണ് വെബ്സൈറ്റ് റാങ്കിങ്ങിലെ നേട്ടം. യാത്രികരുടെ മാറുന്ന അഭിരുചി തിരിച്ചറിഞ്ഞാണ് കേരള ടൂറിസം നൂതന പദ്ധതികൾ നടപ്പാക്കുന്നത് : മന്ത്രി പി എ മുഹമ്മദ് റിയാസ്



2007ൽ ആരംഭിച്ച സിമിലർ വെബ് ഡോട്ട് കോം വെബ് ട്രാഫിക് വിശകലനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട്‌. ഗൂഗിൾ വിശകലനമനുസരിച്ച് കേരള ടൂറിസം വെബ്സൈറ്റിൽ 60 ലക്ഷം പേർ 79 ലക്ഷത്തോളം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഒന്നരക്കോടിയിലധികം വെബ്പേജുകൾ സന്ദർശകർ കണ്ടു. 58 ലക്ഷത്തോളം പേർ സ്വയം തിരഞ്ഞാണ്‌ വെബ്‌സൈറ്റിലെത്തിയത്.


10 ലക്ഷത്തിലധികം ആളുകൾ കേരള ടൂറിസം ഒആർജി എന്ന് ടൈപ്പ് ചെയ്തും 10 ലക്ഷത്തോളം പേർ പരസ്യങ്ങളിലൂടെയുമാണ്‌ സൈറ്റ്‌ സന്ദർശിച്ചത്‌. ഇരുന്നൂറോളം രാജ്യങ്ങളിൽനിന്നുള്ളവർ വെബ്സൈറ്റിലെത്തിയിട്ടുണ്ട്‌.


ഹോം പേജിന്‌ പുറമേ താമസ സൗകര്യങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ടൂർ പാക്കേജുകൾ, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷൻ, ഉത്സവ കലണ്ടർ, തെയ്യം കലണ്ടർ, യോഗ തുടങ്ങിയ പേജുകളിലും ധാരാളം സന്ദർശകരുണ്ട്. ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡാണ് വെബ്സൈറ്റ്‌ രൂപകല്പനയും പരിപാലനവും.



deshabhimani section

Related News

View More
0 comments
Sort by

Home