print edition പിഎസ്‍സി നിയമന ശുപാർശ; മൂന്നാം വർഷവും 
മുപ്പതിനായിരം കടന്നു

കെഎസ്‌സിഎആർഡി ബാങ്ക് അസിസ്റ്റന്റ ഉൾപ്പെടെ 23 കാറ്റഗറികളിലേക്ക് പിഎസ്‌സി വിജ്ഞാപനമായി.  ഗസറ്റ് തീയതി ഒക്ടോബർ 15.
avatar
എസ് കിരൺബാബു

Published on Oct 27, 2025, 12:15 AM | 1 min read

തിരുവനന്തപുരം : തുടർച്ചയായി മൂന്നാം വർഷവും പിഎസ്‍സി വഴി മുപ്പതിനായിരത്തിലധികം നിയമന ശുപാർശ നൽകിയെന്ന അപൂർവ നേട്ടവുമായി കേരള പിഎസ്‍സി. ഈ വർഷം ഇതുവരെ 30,246 പേർക്കാണ് നിയമന ശുപാർശ നൽകിയത്.


അവശ്യ മേഖലകളിൽ പുതിയ തസ്‌തിക സൃഷ്‌ടിച്ചതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് നിയമനം വർധിക്കാൻ കാരണം. 2024 ൽ 34,194 പേർക്കും 2023 ൽ 34,110 പേർക്കും നിയമന ശുപാർശ നൽകി. 2016 മെയ് മുതൽ ഇതുവരെ - 2,99,080 നിയമനശുപാർശകളാണ് പിഎസ്‍സി അയച്ചത്.


നവംബറോടെ ഇത് മൂന്ന് ലക്ഷമെന്ന ചരിത്രനേട്ടത്തിലേക്ക് എത്തും. കൂടുതൽ വിരമിക്കൽ നടക്കുന്നതിനാൽ വരുന്ന വർഷവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനം നടക്കാതിരുന്ന പല തസ്‌തികകളിലും സാങ്കേതിക, നിയമ കുരുക്കുകൾ അഴിച്ചു.


റാങ്ക് പട്ടിക നിലവിലില്ലാത്ത സാഹചര്യം ഒഴിവാക്കി, കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്ക് പിഎസ്‍സി വളർന്നു. ഇന്ന് രാജ്യത്താകെ നടക്കുന്ന പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്.


2025 ഒക്ടോബർ 10 ന് യുപി സ്കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് പട്ടിക കൂടി പ്രസിദ്ധീകരിച്ചതോടെ പ്രധാനപ്പെട്ട എല്ലാ തസ്തികകളുടെയും റാങ്ക് പട്ടിക ഒരു കലണ്ടർ വർഷം തന്നെ പ്രസിദ്ധീകരിച്ചെന്ന നേട്ടവും പിഎസ്‍സിക്ക് ലഭിച്ചു.


വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, ക്ലാർക്ക്, കേരള ബാങ്കിൽ ക്ലാർക്ക്, തദ്ദേശ വകുപ്പിൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, പൊലീസ് വകുപ്പിലെ വിവിധ യൂണിഫോംഡ് തസ്തികകൾ ഈ വർഷം പ്രസിദ്ധീകരിച്ചു. ആകെ 853 റാങ്ക് പട്ടികകൾ ഈ വർഷം പ്രസിദ്ധീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home