സ്വന്തം പട്ടികയിൽ കുടുങ്ങി യുഡിഎഫ്‌ പത്രം; നിലമ്പൂരിനറിയാം നിയമനത്തിന്റെ കണക്ക്‌

MANORAMA NEWS
avatar
എസ് കിരൺബാബു

Published on Jun 17, 2025, 12:06 AM | 2 min read

തിരുവനന്തപുരം: മലപ്പുറം അപ്പങ്കാപ്പിലെ ചാന്ദിനിമുതൽ വെറ്റിലപ്പാറയിലെ എൻ എസ് ശിവപ്രസാദുവരെ 71 പേരാണ്‌ ജില്ലയിലെ ​ഗോത്ര ​ന​ഗറുകളിൽനിന്ന്‌ പിഎസ്‍സി വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായത്‌. ഇവരിൽ ഭൂരിഭാഗംപേരും നിലമ്പൂരുകാരാണ്‌. സംസ്ഥാനത്ത് ആകെ വനാശ്രിതരായ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട 500 പേരെ ഇങ്ങനെ പ്രത്യേക റിക്രൂട്ട്മെന്റുവഴി രണ്ടാം പിണറായി സർക്കാർ നിയമിച്ചത്. നിലവിലെ സംവരണം അനുസരിച്ചാണെങ്കിൽ 25 വർഷം കൊണ്ട് ലഭിക്കേണ്ട നിയമനമാണിത്. രാജ്യ ചരിത്രത്തിൽതന്നെ ആദ്യമായാണ് ഇങ്ങനൊരു നേട്ടം. നിയമനക്കണക്കിലും സംവരണം പാലിക്കുന്നതിലും കേരള പിഎസ്‍സി രാജ്യത്ത് ഒന്നാമതെന്ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ പോലും സമ്മതിച്ചതാണ്. എന്നാൽ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് നിയമന നിരോധനമെന്ന് വരുത്താനാണ്‌ യുഡിഎഫ് അനുകൂല പത്രത്തിന്റെ ​ശ്രമം. ഇതിനുള്ള മറുപടി നിലമ്പൂരിൻനിന്ന്‌ നിയമനം ലഭിച്ച യുവതതന്നെ നൽകിക്കോളും.


പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തി മുന്നേറുന്ന കേരള പിഎസ്‍സിയിൽ നിയമനം നടക്കുന്നില്ലെന്ന വരുത്തിതീർക്കാനാണ്‌ ഈ പെടാപ്പാട്‌. അതിനാണ്‌ "പെട്ടുപോയി പട്ടികയിൽ' എന്ന പേരിൽ പുതിയ പരമ്പരയുമായി പത്രത്തിന്റെ പ്രചാരണം. എന്നാൽ, ഇതേ പത്രത്തിന്റെ തൊഴിൽ പ്രസിദ്ധീകരണമായ "തൊഴിൽവീഥി' വായിക്കുന്നവർക്ക്‌ മനസ്സിലാകും വാർത്തയിലെ പൊള്ളത്തരം. അതിൽ പട്ടികയടക്കം നൽകി പറയുന്നത്‌ പിഎസ്‍സിയിൽ റെക്കോഡ് നിയമനമെന്നും കേരള പിഎസ്‍സി രാജ്യത്ത്‌ ഒന്നാമതാണ്‌ എന്നുമാണ്‌. യുഡിഎഫിന്‌ വേണ്ടി സ്വന്തം പ്രസിദ്ധീകരണം നൽകിയ വാർത്തയും പട്ടികയും തള്ളിപ്പറയേണ്ട ഗതികേടിലാണ് ഈപത്രം.


യുപിഎസ്‍സി പുറത്തുവിട്ട കണക്ക്‌ പ്രകാരം രാജ്യത്ത് പിഎസ്‍സി വഴി ഏറ്റവും കൂടുതൽ നിയമന ശുപാർശ നടത്തുന്ന സംസ്ഥാനം കേരളമാണ്. ഈ വർഷം വിവിധ തസ്തികകളിലായി 14621 നിയമന ശുപാർശയാണ്‌ അയച്ചത്. 2024 ൽ 34194 പേർക്കും നിയമന ശുപാർശ നൽകി. പുതിയ തസ്തികകൾ സൃഷ്ടിച്ചും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യിപ്പിച്ചുമാണ്‌ ഈ നേട്ടംകൊയ്‌തത്‌. ആറ് മാസത്തെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്താണ് നിയമനം. അടുത്ത ഒരു വർഷത്തെ പ്രതീക്ഷിത ഒഴിവും റിപ്പോർട്ട് ചെയ്യുന്നുണ്ട്‌. 2023ൽ 34110 പേർക്കും 2024 ൽ 34309 പേർക്കും കേരള പിഎസ്‍സി നിയമന ശുപാർശ നൽകിയപ്പോൾ കേരളത്തേക്കാൾ 20 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 2023ൽ പിഎസ്‍സി വഴി നടന്നത്‌ 4120 നിയമനമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home