കേസന്വേഷണം: പൊലീസിന് കൂട്ടായി എഐ സാങ്കേതിക വിദ്യയും

kerala police artificial intelligence
avatar
റഷീദ്‌ ആനപ്പുറം

Published on Sep 22, 2025, 01:41 PM | 1 min read

രാജ്യത്തിന്‌ മാതൃകയായ ഒട്ടേറെ സ്‌മാർട്ട്‌ പദ്ധതികൾക്ക്‌ തുടക്കം കുറിച്ച കേരള പൊലീസിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലാകുകയാണ്‌ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം.

തിരുവനന്തപുരം: പഴുതില്ലാതെയും അതിവേഗത്തിലും കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കാൻ കേരള പൊലീസ്‌ നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നു. ഇതിനായി കേരള പൊലീസ്‌ ‘ആർടിഫിഷ്യൽ ഇന്റലിജൻസ്‌ പ്രൊജക്ട്‌’ ആരംഭിച്ചു. പൊലീസിന്റെ വിവിധ പ്രവർത്തനങ്ങൾക്ക്‌ പിന്തുണയേകുന്ന ഉപകരണങ്ങൾ നിർമിക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. രാജ്യത്തിന്‌ മാതൃകയായ ഒട്ടേറെ സ്‌മാർട്ട്‌ പദ്ധതികൾക്ക്‌ തുടക്കം കുറിച്ച കേരള പൊലീസിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലാകുകകയാണ്‌ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം.


രണ്ട്‌ തരത്തിലാകും കേരള പൊലീസ്‌ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുക. പൊലീസിന്റെ പ്രവർത്തനങ്ങൾക്ക്‌ അനുയോജ്യമായതും ലഭ്യമായതുമായ എഐ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്‌ ഒന്ന്‌. പൊലീസിന്റെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ എഐ സാങ്കേതങ്ങൾ വികസിപ്പിക്കുക എന്നതാണ്‌ മറ്റൊന്ന്‌. ഇതിനുള്ള വിശദമായ പദ്ധതി കേരള പൊലീസ്‌ തയ്യാറാക്കി കഴിഞ്ഞു.


നിലവിൽ കേസന്വേഷണത്തിന്‌ നൂതന സാങ്കേതിക വിദ്യകൾ കേരള പൊലീസ്‌ ഉപയോഗിക്കുന്നുണ്ട്‌. ഇതിനുള്ള പരിശീലനവും നൽകുന്നുണ്ട്‌. ആൾക്കൂട്ട നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി എഐ അധിഷ്‌ഠിത മൊബൈൽ ആപ്പ്‌, എഐ അധിഷ്‌ഠിത ഡ്രോൺ, ആന്റി ഡ്രോൺ സംവിധാനം എന്നിവയും ആരംഭിച്ചിട്ടുണ്ട്‌. ഇതിനു പിന്നാലെയാണ്‌ കേസന്വേഷണത്തിനും കുറ്റപത്രം തയ്യാറാക്കാനുമുള്ള ഐഐ അധിഷ്‌ഠിത സങ്കേതം ഉപയോഗിക്കുന്നത്‌. ഡാറ്റകൾ, ഫോട്ടോകൾ, സിസിടിവി ഫൂട്ടേജുകൾ, കുറ്റന്വേഷണവുമായി ബദ്ധപ്പെട്ട രേഖകൾ, തെളിവ്‌ ഫയലുകൾ എന്നവ അതിവേഗം വിശകലനം ചെയ്യാനുള്ള എഐ ടൂളുകളാകും കേരള പൊലീസ്‌ ഉപയോഗിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home