കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം : മാധ്യമ പഠന-ഗവേഷണങ്ങൾക്കുള്ള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവർത്തനം നടത്തുന്നവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാധ്യമങ്ങൾക്കു വേണ്ടി മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും (ഇംഗ്ലീഷ്-, മലയാളം), മാധ്യമ പഠന വിദ്യാർഥികൾക്കും മാധ്യമപരിശീലന അധ്യാപകർക്കും അപേക്ഷിക്കാം. പതിനായിരം മുതൽ ഒരു ലക്ഷം വരെയാണ് ഫെലോഷിപ്പ് തുക. അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. വിദ്യാർഥികൾക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. വിവരങ്ങൾക്ക് : www.keralamediaacademy.org.ഫോൺ : 0484-2422275 . വിലാസം : കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030.








0 comments