ഭാ​ഗ്യവാനാര്; വിഷു ബമ്പർ നറുക്കെടുപ്പ് ബുധനാഴ്ച

VISHU BUMPER
വെബ് ഡെസ്ക്

Published on May 26, 2025, 06:36 PM | 1 min read

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബിആർ- 103) ഭാഗ്യക്കുറി ബുധനാഴ്ച നറുക്കെടുക്കും. ഉച്ച രണ്ടുമണിയ്ക്കാണ് വിഷു ബമ്പർ നറുക്കെടുക്കുന്നത്. വില്പനയ്ക്കായി വിപണിയിൽ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച നാലു മണിക്കുള്ളിൽ 42 ലക്ഷത്തിലധികം (42,17, 380) ടിക്കറ്റുകളും വിറ്റു പോയി. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്.


ടിക്കറ്റു വില്പനയിൽ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്. 9, 21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ല 5, 22, 050 ടിക്കറ്റുകളും തൃശൂർ 4, 92, 200 ടിക്കറ്റുകളും വിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാന ഘടനയാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home