സർക്കാർ സ്‌കൂളുകളിൽ ഒന്നാംവർഷ 
ഹയർസെക്കൻഡറി പ്രവേശനത്തിലും വർധനയുണ്ടായി

ഇഷ്ടം പൊതുവിദ്യാലയം ; കൂടി 4.65 ലക്ഷം കുട്ടികൾ

Kerala Government Schools
avatar
ബിജോ ടോമി

Published on Sep 24, 2025, 02:46 AM | 1 min read


തിരുവനന്തപുരം

അടിസ്ഥാന സ‍ൗകര്യങ്ങളും അക്കാദമിക്‌ നിലവാരവും കൂടുതൽ മെച്ചപ്പെട്ടതോടെ പൊതുവിദ്യാലയങ്ങളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന. അഞ്ചു വർഷത്തിനിടെ രണ്ടു മുതൽ പത്ത്‌ വരെ ക്ലാസുകളിലായി സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ കൂടുതലായി എത്തിയത്‌ 4,65,902 വിദ്യാർഥികൾ. 2021–22ൽ 2,27,556 കുട്ടികൾ അധികമായി എത്തി. 2022–23ൽ 1,19,970, 2023–24ൽ 42,881, 2024–25ൽ 34,589 എന്നിങ്ങനെയാണ്‌ കണക്ക്‌. 2025–26ൽ 40,906 പേർ കൂടിയെത്തി.


സർക്കാർ സ്‌കൂളുകളിൽ ഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശനത്തിലും വർധനയുണ്ടായി. 2025ൽ 1,76,613 വിദ്യാർഥികൾ പ്രവേശനം നേടി. 2024– 175492, 2023– 169758, 2022– 169199, 2021– 168411 എന്നിങ്ങനെയാണ്‌ മുൻവർഷങ്ങളിലെ കണക്ക്‌. കോവിഡ്‌ കാലത്താണ്‌ ഏറ്റവും കൂടുതൽ കുട്ടികൾ സ്വകാര്യ സ്‌കൂളുകളിൽനിന്ന്‌ പൊതുവിദ്യാലയങ്ങളിലേക്ക്‌ മാറിയത്‌.


വിദ്യാഭ്യാസം 
പരമ പ്രധാനം

പൊതുവിദ്യഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ നിരവധി അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്‌. കിഫ്‌ബി സഹായത്തോടെ 973 സ്‌കൂളുകളിൽ അടിസ്ഥാനസ‍ൗകര്യ വികസനത്തിന്‌ തുക അനുവദിച്ചു. ഇതിൽ 459 സ്‌കൂളിൽ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ 33 വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ്‌ നടപ്പാക്കുന്നു. പിന്നോക്ക മേഖലയിൽ നിന്നുള്ള കുട്ടികൾക്കും ഭിന്നശേഷി വിദ്യാർഥികൾക്കുമായി പ്രത്യേക പദ്ധതികളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home