അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

cm pinarayi vijayan
വെബ് ഡെസ്ക്

Published on May 07, 2025, 02:27 PM | 1 min read

തിരുവനന്തപുരം : കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും നിർബന്ധിതവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം എന്ന ലക്ഷ്യം വർഷങ്ങൾക്കു മുമ്പേ നേടിയ നമ്മുടെ നാട്ടിൽ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ കൂടി വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് സർക്കാരിന്റെ ചുമതലയാണ്. നിലവിൽ വിവിധ തൊഴിൽ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. ഇവരിൽ പലരും കുടുംബങ്ങളായാണ് കഴിയുന്നത്.


അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ 'ജ്യോതി' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ മക്കളിൽ 3 വയസ്സു മുതൽ 6 വയസ്സുവരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിൽ എത്തിക്കും. 6 വയസ്സ് പൂർത്തിയായവരെ പൂർണ്ണമായും സ്കൂളുകളിൽ എത്തിക്കുന്നത് ഉറപ്പാക്കും. ഇതോടൊപ്പം സാംസ്കാരിക-വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.


കേരളത്തിന്റെ വളർച്ചയിൽ തങ്ങളുടെ അദ്ധ്വാനത്തിലൂടെ ഊർജ്ജം പകരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തുന്നതിന് ഈ പദ്ധതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home