കേരളത്തിൽ നിർമ്മിച്ച വിവിധതരം മെഷീനുകൾക്ക് വെനസ്വേലയിൽ നിന്ന് ഓർഡർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ നിർമ്മിച്ച വിവിധതരം മെഷീനുകൾ വാങ്ങാൻ വെനസ്വേലയിൽ നിന്ന് ഓർഡർ. കയർ മെഷീൻ മാനുഫാക്ചറിങ്ങ് കോർപ്പറേഷനാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. ഓർഡർ ലഭിച്ചവയിൽ വിവിധ മെഷീനുകൾ വെനസ്വേലയിലക്ക് കയറ്റി അയച്ചതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
വെനസ്വേലയിലെ സിംകോ ബയോ ഇൻഡസ്ട്രിയൽ കമ്പനിയാണ് യൂറോപ്യൻ നിലവാരത്തിലുള്ള വിവിധ യന്ത്രങ്ങൾക്കുള്ള ഓർഡർ നൽകിയത്. അഞ്ച് മെഷീനുകളാണ് കേരളത്തിൽ നിന്ന് കമ്പനി വാങ്ങിയിരിക്കുന്നതെന്നും ഫെയ്‌സബുക്കിലൂടെ മന്ത്രി അറിയിച്ചു.
പി രാജീവിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
കേരളത്തിൽ നിർമ്മിച്ച വിവിധതരം മെഷീനുകൾക്കാണ് വെനസ്വേലയിൽ നിന്ന് കയർ മെഷീൻ മാനുഫാക്ചറിങ്ങ് കോർപ്പറേഷന് ഓർഡർ ലഭിച്ചിരിക്കുന്നത്. ഇതിൽ തൊണ്ടിൽ നിന്നു ചകിരിവേർതിരിക്കുന്നതിനും ചകിരിനാരുകൾ ഉപയോഗിച്ച് കൊണ്ടുള്ള ചെടിച്ചട്ടികൾ ഉണ്ടാക്കുന്നതിനുള്ള മെഷീനുകളും കഴിഞ്ഞദിവസം നമ്മൾ കയറ്റുമതി ചെയ്തു. വെനസ്വേലയിലെ സിംകോ ബയോ ഇൻഡസ്ട്രിയൽ കമ്പനിയാണ് യൂറോപ്യൻ നിലവാരത്തിലുള്ള വിവിധ യന്ത്രങ്ങൾക്കുള്ള ഓർഡർ നൽകിയത്. 5 മെഷീനുകളാണ് കേരളത്തിൽ നിന്ന് കമ്പനി വാങ്ങിയിരിക്കുന്നത്. പൂർണമായും യൂറോപ്യൻ നിലവാരത്തിലാണ് അവരാവശ്യപ്പെട്ടതുപ്രകാരം യന്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.









0 comments